പോസ്‌റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരൻ രഘുവരനും അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പത്തു വയസുകാരന്‍ ചീമുവും തമ്മിലുള്ള അപൂര്‍വ സൗഹൃദം ചർച്ച ചെയുന്ന പ്രമേയവുമായി എത്തുന്ന മലയാളം സിനിമയാണ് 'ദ്വയം'.
നവാഗതനായ സന്തോഷ് ബാലകൃഷ്‌ണനാണ് ചിത്രം എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. നേനി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഡോ. അമർ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്‌ണനും ചേർന്നാണ് നിർമ്മാണം.
2024 ലെ ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്‌റ്റിവലിലും മികച്ച പ്രതികരണം ചിത്രം നേടിയിട്ടുണ്ട്. ഫീല്‍ ഗുഡ് സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്നതാണ് ചിത്രം. ഗാന രചന ബിനോയ് കൃഷ്‌ണന്‍ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രന്‍.
ദ്വയം സിനിമയിലെ രംഗം (ETV Bharat) കപില്‍ കപിലന്‍, മധുവന്തി നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഡോ. അമര്‍ രാമചന്ദ്രനും സംഗീത സംവിധാനത്തിന് സതീഷ് രാമചന്ദ്രനും 2024 കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രഘുവരനായി ഡോ. അമര്‍ രാമചന്ദ്രനും ചീമുവായി മാസ്റ്റര്‍ ശങ്കരനും അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍, ലക്ഷ്‌മി കാരാട്ട്, ഡാനി അമൃത്, മാസ്‌റ്റര്‍ നിരഞ്ജൻ, സജി തുളസീദാസ്, ഡോ. ബാലചന്ദ്രൻ, സെയ്‌ദ് എക്സ്ട്രീം, റോയ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ദ്വയം സിനിമയിലെ രംഗം (ETV Bharat) ദിലീപ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം- ധനീഷ് പിരപ്പന്‍കോട്, അരുണ്‍ മോഹനന്‍.
മേക്കപ്പ് സജീഷ് നേതാജിപുരം, റിഹാനി ഷാജി, രതീഷ് നരിയാപുരം. വസ്ത്രാലങ്കാരം- ടിൻ്റു സൈമണ്‍, സൗണ്ട് ഡിസൈന്‍- ബി ആര്‍ അരവിന്ദ്, സൗണ്ട് മിക്‌സ്- ടി കൃഷ്‌ണനുണ്ണി,
ദ്വയം സിനിമയിലെ രംഗം (ETV Bharat) സ്റ്റില്‍സ്- ജീതീഷ് കടയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സഞ്ജു സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനന്തു കൃഷ്‌ണന്‍ കുര്യാത്തി, പബ്ലിസിറ്റി ഡിസൈന്‍സ്- വി ബി വിപിന്‍.
Also Read:ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ച് ദുൽഖർ സൽമാൻ; താരത്തെ വരവേറ്റത് ജനസാഗരം