കേരളം

kerala

ETV Bharat / entertainment

വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി ദുൽഖർ; 'ലക്കി ഭാസ്‌കർ' ഫസ്റ്റ് ലുക്ക് പുറത്ത് - ലക്കി ഭാസ്‌കർ ഫസ്റ്റ് ലുക്ക്

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്‌കർ' 90കളാണ് പശ്ചാത്തലമാക്കുന്നത്

Lucky Baskhar first look poster  Dulquer Salmaan pan Indian movie  Dulquer Salmaan Lucky Baskhar  ലക്കി ഭാസ്‌കർ ഫസ്റ്റ് ലുക്ക്  ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സിനിമ
Dulquer Salmaan

By ETV Bharat Kerala Team

Published : Feb 3, 2024, 7:33 PM IST

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തെന്നിന്ത്യൻ സിനിമ ലോകത്തിന് മാത്രമല്ല, ബോളിവുഡിനും ഏറെ സുപരിചിതനാണ്. നിരവധി സിനിമകളാണ് താരത്തിന്‍റേതായി വിവിധ ഭാഷകളിൽ അണിയറയിലുള്ളത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് (Dulquer Salmaan starrer pan Indian movie Lucky Baskhar).

'ലക്കി ഭാസ്‌കർ' എന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Lucky Baskhar first look out). ഏറെ കൗതുകമുണർത്തുന്ന ഈ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

'ലക്കി ഭാസ്‌കർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മികവുറ്റ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇതിനോടകം തന്‍റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. താരത്തിന്‍റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്‌കർ' സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്.

ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 90കളാണ് 'ലക്കി ഭാസ്‌കർ' പശ്ചാത്തലമാക്കുന്നത്. അക്കാലത്ത് ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയങ്ങളിൽ ദുൽഖറിന്‍റെ കഥാപാത്രം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് 'ലക്കി ഭാസ്‌കർ' ദൃശ്യവൽക്കരിക്കുന്നത്.

ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് 'ലക്കി ഭാസ്‌കർ' എന്ന ഈ പാൻ ഇന്ത്യൻ സിനിമയുടെ നിർമാണം. തെലുഗുവിന് പുറമെ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ശ്രീകര സ്റ്റുഡിയോസാണ് 'ലക്കി ഭാസ്‌കർ' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരിയാണ് 'ലക്കി ഭാസ്‌കർ' ചിത്രത്തിൽ നായികയായി എത്തുന്നത് (Meenakshi Chaudhary is the heroine in the film 'Lucky Bhaskar'). ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നവിൻ നൂലിയും കൈകാര്യം ചെയ്യുന്നു. പിആർഒ : ശബരി.

ABOUT THE AUTHOR

...view details