കേരളം

kerala

ETV Bharat / entertainment

ഡല്‍ഹിയില്‍ ദിയയുടെ ഡിന്നര്‍ റിസപ്ഷന്‍; അതിഥിയായി എത്തി രാജ്‌നാഥ് സിങ് - Diya krishna marriage reception - DIYA KRISHNA MARRIAGE RECEPTION

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ദിയയുടെ വിവാഹം.

DIYA KRISHNA  KRISHNA KUMAR ACTOR  ദിയ കൃഷ്‌ണ  വിവാഹം
Diya Krishna marriage Reception (Instagram)

By ETV Bharat Kerala Team

Published : Sep 13, 2024, 5:30 PM IST

ടന്‍ കൃഷ്‌ണകുമാറിന്‍റെയും സിന്ധു കൃഷ്‌ണകുമാറിന്‍റെയും രണ്ടാമത്തെ മകള്‍ ദിയ കൃഷ്‌ണയുടെയും അശ്വിന്‍ ഗണേഷിന്‍റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഓരോ ഒരുക്കങ്ങളും ചടങ്ങുകളും ദിയ തന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഡല്‍ഹിയില്‍ നടന്ന വിവാഹ റിസപ്‌ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന പ്രത്യേക വിവാഹ റിസപ്ഷന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് വേണ്ടിയാണ് കൃഷ്‌ണ കുമാര്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പമുള്ള ചിത്രം ദിയ പങ്കുവച്ചിട്ടുണ്ട്. ബിജെപി മീഡിയ റിലേഷന്‍സ് മാനേജര്‍ നീല്‍കാന്ത് ബക്ഷിയും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.

Diya krishna marriage (Instagram)

'ഡിന്നര്‍ റിസപ്ഷന്‍ അറ്റ് ഡല്‍ഹി' എന്ന ക്യാപ്ഷനോടെ ഒരു റീല്‍ വീഡിയോ ദിയ പോസ്‌റ്റ് ചെയ്‌തിരുന്നു. വീഡിയോയില്‍ ദിയ കൃഷ്‌ണ, അശ്വിന്‍ ഗണേഷ് എന്നിവര്‍ക്കൊപ്പം കൃഷ്‌ണ കുമാറും ഭാര്യ സിന്ധുവും ഉണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സെപ്റ്റംബര്‍ 5 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ദിയയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. വിവാഹത്തിന്‍റെ മുഴുവന്‍ ചെലവും വഹിച്ചതും ദിയ തന്നെയാണ്.

Diya Krishna marriage reception (Instagram)

അതിനാല്‍ തന്നെ എല്ലാം ദിയയുടെ ഇഷ്‌ടത്തിനാണ് ചെയ്‌തതെന്ന് പിതാവ് കൃഷ്‌ണ കുമാര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് പുറമെ ദിയ തിരുവനന്തപുരത്ത് ആഭരണങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ് നടത്തി വരികയാണ്. ഭര്‍ത്താവ് അശ്വിന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ്.

Also Read:'കഴിഞ്ഞ വര്‍ഷം വിവാഹിതയായി'; ആ രഹസ്യം വെളിപ്പെടുത്തി ദിയ

ABOUT THE AUTHOR

...view details