കേരളം

kerala

ETV Bharat / entertainment

കോമഡി ത്രില്ലറുമായി സാജൻ ആലുംമൂട്ടിൽ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് - Sajan Alummoottil New Movie - SAJAN ALUMMOOTTIL NEW MOVIE

കാർമിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണ്.

THALATHERICHA KAI TITLE POSTER  MALAYALAM UPCOMING MOVIES  DIRECTOR SAJAN ALUMMOOTTIL MOVIES  സാജൻ ആലുംമൂട്ടിൽ തല തെറിച്ച കൈ
THALATHERICHA KAI

By ETV Bharat Kerala Team

Published : Apr 15, 2024, 2:26 PM IST

'ഒരു മുറൈ വന്ത് പാർത്തായ', 'വിവാഹ ആവാഹനം' എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ സാജൻ ആലുംമൂട്ടിൽ എത്തുന്നു. കാർമിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവന്നു. 'തല തെറിച്ച കൈ' എന്നാണ് സാജൻ ആലുംമൂട്ടിലിന്‍റെ പുതിയ സംവിധാന സംരംഭത്തിന് പേരിട്ടിരിക്കുന്നത്.

തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കോമഡി - ത്രില്ലർ ജോണറിലാണ് 'തല തെറിച്ച കൈ' അണിയിച്ചൊരുക്കുന്നത്. സംവിധായകൻ സാജൻ ആലുംമൂട്ടിലിന്‍റേതാണ് ഈ സിനിമയുടെ കഥ. നിതാരയാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയാണ് 'തല തെറിച്ച കൈ' പറയുന്നത്. ഇദ്ദേഹത്തിന് തന്‍റെ കൈകൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. അതേസമയം, ഈ ചിത്രത്തിന്‍റെ താരനിർണയം പുരോഗമിക്കുകയാണ്. ഉടൻ തന്നെ കേന്ദ്ര താരങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് അവസാനം 'തല തെറിച്ച കൈ'യ്യുടെ ചിത്രീകരണം ആരംഭിക്കും. കെൻ സാം ഫിലിപ്പ് ഈ സിനിമയുടെ സഹനിർമ്മാതാവും പ്രമോദ് ഗോപകുമാർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ധനേഷ് രവീന്ദ്രനാഥാണ് 'തല തെറിച്ച കൈ' സിനിമയുടെ ഛായാഗ്രാഹകൻ. അഖിൽ എ ആർ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനു തോമസ് ആണ് സംഗീത സംവിധായകൻ.

സ്റ്റോറി ഐഡിയ : മനു പ്രദീപ് & മുഹദ്, പ്രൊഡക്ഷൻ കൺട്രോളർ : സിൻജോ ഒറ്റതൈക്കൽ, ആർട്ട് : അരുൺ കല്ലുമൂഡ്, കോസ്റ്റ്യൂംസ് : ഷെഹന, മേക്കപ്പ് : നരസിംഹസ്വാമി, ആക്ഷൻ : സുധീഷ് കുമാർ, ഡിസൈൻസ് : മൂൺ മാമ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ഇനി ജോസച്ചായന്‍റെ തേരോട്ടം; മമ്മൂട്ടിയുടെ 'ടർബോ' റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details