കേരളം

kerala

ETV Bharat / entertainment

ബറോസ് റിലീസ് തിയതി കേട്ടതും അറിയാതെ ദൈവമേ എന്നു വിളിച്ചു പോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും വിസ്‌മയിച്ചു, പിന്നെ കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല - FAZIL ANNOUNCED BARROZ RELEASE DATE

ബറോസ് റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ ഫാസില്‍.

MOHANLAL DIRECTORIAL MOVIE BARROZ  BAROZ WILL RELEASE ON DECEMBER 25  മോഹന്‍ലാല്‍ ബറോസ് സിനിമ  ബറോസ് റിലീസ് പ്രഖ്യാപിച്ചു
ബറോസ് സിനിമ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 15, 2024, 1:28 PM IST

Updated : Nov 15, 2024, 1:34 PM IST

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. ചിത്രത്തിന്‍റെ ത്രിഡി ട്രെയിലര്‍ കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ റിലീസ് തിയതി കഴിഞ്ഞ ദിവസം സംവിധായകന്‍ ഫാസില്‍ ആണ് പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ എന്ന 19 കാരനെ താന്‍ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തിച്ച മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ റിലീസായത് ഡിസംബര്‍ 25 നാണ് എന്ന് ഓര്‍ക്കുകയാണ് ഫാസില്‍. പിന്നീട് മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്‌ത എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും റിലീസായത് ഡിസംബര്‍ 25 നാണ്. ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഈ യാദൃശ്‌ഛികത മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വിസ്‌മയം പൂണ്ടെന്നും ഫാസില്‍ പറഞ്ഞു.

മലയാളത്തിന്‍റെ പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത ബറോസ് എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂര്‍ണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരില്‍പോയി കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്ക് കൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്‍റെയും ആകെത്തുകയാണ് ബറോസ് എന്ന ബ്രഹ്മാണ്ഡ ചിത്രം.

ഇന്നലെ മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു, ബറോസ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗണ്‍സ് ചെയ്‌ത് തരുമോ എന്ന്. കൗതുകത്തോടെ ഞാന്‍ ചോദിച്ചു, എന്നാ റിലീസ്. മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞതോടുകൂടി വല്ലാണ്ട് ഞാന്‍ വിസ്‌മയിച്ചു പോയി. മുന്‍ധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തിയതി തീരുമാനിച്ചതെങ്കില്‍പോലും അതെന്തൊരു ഒത്തുച്ചേരല്‍ ആണ്. നിമിത്തമാണ്, പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്ന് തോനിപ്പോയി. എന്‍റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്നെക്കാള്‍ പതിന്മടങ്ങ് വിസ്‌മയിച്ചു പോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല, അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി പിന്നെ സഹധര്‍മിണി സുചിയെ വിളിക്കുന്നു. ആന്‍റണിയെ വിളിക്കുന്നു. ആന്‍റണി എന്നെ വിളിക്കുന്നു. എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുച്ചേര്‍ന്നു വന്നു എന്നൊരുദ്ഭുതമായിരുന്നു. സംഗതി ഇതാണ്. മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാല്‍ ആക്കി മാറ്റിയത്, മഞ്ഞില്‍ വിരഞ്ഞ പൂക്കളെന്ന സിനിമയാണ്. അക്കാലത്ത് പ്രേക്ഷകര്‍ റിപ്പീറ്റ് ചെയ്‌ത് കണ്ട സൂപ്പര്‍ ഹിറ്റ് സിനിമയാണ്.

മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും ലഭിച്ചു. മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ റിലീസ് ചെയ്‌തത് ഒരു ഡിസംബര്‍ 25നാണ്, മണിച്ചിത്രത്താഴും റിലീസ് ചെയ്‌തത് ഒരു 1993 ഡിസംബര്‍ 25.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മോഹന്‍ലാലിന്‍റെ ബറോസും റിലീസ് ചെയ്യാന്‍ പോകുന്നത് ഈ ഡിസംബര്‍ 25 നാണ്. ഒന്നാലിച്ചു നോക്കൂ, നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയില്‍ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങള്‍ക്കൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ മോഹന്‍ലാലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയ ദിവസവുമായി ആകസ്‌മികമായി ഒത്തുവരുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നടന്‍ സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ഞില്‍ വിരഞ്ഞ പൂക്കളുടെ സംവിധായകനെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ വേറന്താ പറയേണ്ടത്. എനിക്ക് തോന്നുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാള്‍, മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരതുല്യ കലാസൃഷ്‌ടിയാകും ബറോസ് എന്നാണ്.

ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അതിനായി ഹൃദയത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മോഹന്‍ലാലിനും മോഹന്‍ലാലിന്‍റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബര്‍ 25 ന് പ്രേക്ഷകരുടെ മുമ്പില്‍ എത്തുന്നു എന്ന സന്തോഷവാര്‍ത്ത പ്രേക്ഷകര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി അറിയിക്കുന്നു. ഫാസിലിന്‍റെ വാക്കുകള്‍.

Also Read:ലക്കി ഭാസ്‌കര്‍ പാന്‍ ഇന്ത്യന്‍ ഹിറ്റ്, 100 കോടിയടിച്ച് ചിത്രം; മെഗാ ബ്ലോക്ക് ബസ്‌റ്റര്‍ ട്രെയിലര്‍ പുറത്ത്

Last Updated : Nov 15, 2024, 1:34 PM IST

ABOUT THE AUTHOR

...view details