കേരളം

kerala

ETV Bharat / entertainment

ധാരാവി ദിനേശും സംഘവും വരുന്നു ; ദിലീഷ് പോത്തന്‍റെ 'മനസാ വാചാ' റിലീസിന് - ദിലീഷ് പോത്തൻ

നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന 'മനസാ വാചാ' മാർച്ച് ഒന്നിന് തിയേറ്ററുകളിലേക്ക്

Dileesh Pothan Manasa Vacha movie  Manasa Vacha movie release  മനസാ വാചാ റിലീസ്  ദിലീഷ് പോത്തൻ  Dileesh Pothan movie
Manasa Vacha release

By ETV Bharat Kerala Team

Published : Feb 15, 2024, 2:10 PM IST

Updated : Feb 15, 2024, 6:07 PM IST

ലയാള സിനിമാസ്വാദകർക്ക് ഡയറക്‌ടർ ബ്രില്യൻസ് എന്ന് കേട്ടാൽ ആദ്യം ഓർമവരുന്ന പേരാണ് ദിലീഷ് പോത്തന്‍റേത്. സംവിധായകനായി മാത്രമല്ല അഭിനയംകൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ ദിലീഷ് പോത്തനായി. ഇപ്പോഴിതാ ദിലീഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ് (Manasa Vacha movie to release on March 01, 2024).

'മനസാ വാചാ' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത് (Dileesh Pothan starrer Manasa Vacha).

തൃശൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'മനസാ വാചാ' ഒരു കള്ളന്‍റെ കഥയാണ് പറയുന്നതെന്നാണ് വിവരം. മോഷണം പ്രമേയമാകുന്ന ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തുവന്ന ഈ ചിത്രത്തിന്‍റെ ടീസറും 'മനസാ വാചാ' എന്ന പേരിൽ പുറത്തുവിട്ട പ്രൊമോ ഗാനവും കയ്യടി നേടിയിരുന്നു. ജാസി ഗിഫ്റ്റ് അലപിച്ച പ്രൊമോ സോങ് യൂ ട്യൂബിലും ട്രെൻഡായിരുന്നു.

സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് കോമഡി എന്‍റർടെയിനറായ 'മനസാ വാചാ' സിനിമയുടെ നിർമാണം. ഒനീൽ കുറുപ്പ് ഈ സിനിമയുടെ സഹനിർമ്മാതാവാണ്. ദിലീഷ് പോത്തനൊപ്പം പ്രശാന്ത് അലക്‌സാണ്ടറും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമാൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

എൽദോ ബി ഐസക് ഛായാഗ്രാഹകനായ ഈ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ലിജോ പോളാണ്. സുനിൽ കുമാർ പി കെ ആണ് 'മനസാ വാചാ' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. വിജു വിജയൻ വി വിയാണ് ഈ ചിത്രത്തിന്‍റെ കലാസംവിധായകൻ.

ALSO READ:ധാരാവി ദിനേശായി ദിലീഷ് പോത്തൻ ; ശ്രദ്ധനേടി 'മനസാ വാചാ' ടീസർ

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : നിസീത് ചന്ദ്രഹാസൻ, പ്രൊജക്‌ട് ഡിസൈൻ : ടിൻ്റു പ്രേം, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി കെ, ഫിനാൻസ് കൺട്രോളർ : നിതിൻ സതീശൻ, വസ്‌ത്രാലങ്കാരം : ബ്യൂസി ബേബി ജോൺ, മേക്കപ്പ് : ജിജോ ജേക്കബ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ഐക്കരശ്ശേരി, സ്റ്റിൽസ് : ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്‌സ് : പിക്ടോറിയൽ വിഎഫ്എക്‌സ്, ഐ സ്‌ക്വയർ മീഡിയ, കളറിസ്റ്റ് : രമേഷ് അയ്യർ, ഡിഐ എഡിറ്റർ : ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ : സഞ്ജു ടോം, ടൈറ്റിൽ ഡിസൈൻ : സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ : യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി : യാസർ അറഫാത്ത്, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

Last Updated : Feb 15, 2024, 6:07 PM IST

ABOUT THE AUTHOR

...view details