'ഉടൽ' എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'തങ്കമണി'. ഇമോഷണൽ ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ദിലീപാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയൊരു ക്യാരക്‌ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Pranitha Subhash in Thankamani movie).
'തങ്കമണി'യിൽ പ്രധാന വേഷമവതരിപ്പിക്കുന്ന പ്രണിത സുഭാഷിന്‍റെ ക്യാരക്‌ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അർപ്പിത നാഥ് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രണിത സുഭാഷ് അവതരിപ്പിക്കുന്നത്. മാർച്ച് ഏഴിന് 'തങ്കമണി' തിയേറ്ററുകളിൽ റിലീസിനെത്തും.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന തങ്കമണി സിനിമ ഡ്രീംസ് ബിഗ് ഫിലിംസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. പ്രണിത സുഭാഷിന് പുറമെ നീത പിളളയും ഈ ചിത്രത്തിലെ നായികയാണ്. കേരള മനസാക്ഷി നടുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ പശ്ചാത്തലമാക്കിയാണ് രതീഷ് രഘുനന്ദൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
'തങ്കമണി'യിൽ പ്രണിത സുഭാഷും നേരത്തെ 'തങ്കമണി' സിനിമക്കെതിരെ തങ്കമണി സ്വദേശിയായ ബിജു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ബലാത്സംഗ ദൃശ്യങ്ങൾ ഒഴിവാക്കണം എന്ന ആവശ്യവുമായാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. ടീസറിലടക്കം ഗ്രാമത്തിലെ സ്‌ത്രീകളെ പൊലീസ് ബലാത്സംഗം ചെയ്‌തു എന്നത് കാണുന്നുണ്ടെന്നും യഥാർഥ സംഭവത്തിൽ ഇതിനുതക്ക തെളിവുകൾ ഇല്ലെന്നുമാണ് ഹർജിയിൽ പറഞ്ഞത്.
മാത്രമല്ല ഗ്രാമത്തിലുള്ളവരെ മോശമായാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. എന്നാൽ വിഷയം സെൻസർ ബോർഡ് പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. ദിലീപിന്‍റെ കരിയറിലെ 148-ാമത് ചിത്രം കൂടിയാണിത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്ക് ഉൾപ്പടെയുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
അജ്‌മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്‌മിനു, തമിഴ് നടന്മാരായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരാണ് തങ്കമണിയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം അൻപതിലധികം ക്യാരക്‌ടർ ആർട്ടിസ്റ്റുകളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത് ജെ നായർ, പ്രൊജക്‌ട് ഡിസൈനർ - സജിത് കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ - മോഹൻ അമൃത, ഛായാഗ്രഹണം - മനോജ് പിള്ള, എഡിറ്റർ - ശ്യാം ശശിധരൻ. സംഗീതം - വില്യം ഫ്രാൻസിസ്, ഗാനരചന - ബി ടി അനിൽ കുമാർ, സൗണ്ട് ഡിസൈനർ - ഗണേഷ് മാരാർ, മിക്‌സിങ് - ശ്രീജേഷ് നായർ, കലാസംവിധാനം - മനു ജഗദ്, മേക്കപ്പ് - റോഷൻ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, സ്റ്റണ്ട് - രാജശേഖർ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രൊജക്‌ട് ഹെഡ് - സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മനേഷ് ബാലകൃഷ്‌ണൻ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, സ്റ്റിൽസ് - ശാലു പേയാട്, ഡിസൈൻ - അഡ്‌സോഫ് ആഡ്‌സ്, പി ആർ ഒ - എ എസ് ദിനേശ്.
ALSO READ: ദിലീപിന്‍റെ 'തങ്കമണി'ക്കെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി