ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇരുവരും വിവാഹമോചിതരാവാന്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെ ഇത്തരം അഭ്യൂഹങ്ങളോട് ഐശ്വര്യയോ അഭിഷേകോ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഐശ്വര്യയുടെ മകള്‍ മുന്‍ കാമുകനായ സല്‍മാന്‍ ഖാനെ കണ്ടെന്ന തരത്തിലുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രമായ 'സിക്കന്തറി'ന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടെതെന്നാണ് പ്രചാരണം. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഒരു പെണ്‍കുട്ടിയെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ആരാധ്യയാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ ബോക്‌സിങ് താരം നിഖാത് സരീനും സല്‍മാന്‍ ഖാനും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയുടെ വീഡിയോയാണ് ആരാധ്യ ബച്ചന്‍റെ പേരില്‍ പ്രചരിപ്പിച്ചത്. ബോക്‌സിങ് താരത്തിന്‍റെ മുഖം മാറ്റി ആരാധ്യയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് ചിലര്‍ വീഡിയോ പ്രചരിപ്പിക്കുകയാണുണ്ടായത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും