ധ്യാൻ ശ്രീനിവാസൻ നായകനായി പുതിയ ചിത്രം വരുന്നു. 'ഫേസ് ഓഫ്' എന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. നടൻ പൃഥ്വിരാജ് ആണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തത് (Face Off movie title poster out).
സജീവനാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ധ്യാൻ ശ്രീനിവാസനൊപ്പം ലാലും ഇന്ദ്രൻസും 'ഫേസ് ഓഫി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാഭവൻ ഷാജോൺ, ജോണി ആന്‍റണി, അഭിരാമി, സ്വാസിക എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലുണ്ട് (Dhyan Sreenivasan starrer Face Off ).
ഷിജി മൊഹമ്മദ് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചതും സംവിധായകൻ സജീവനാണ്. ജിജു സണ്ണിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഗ്രെയ്‌സനും നിർവഹിക്കുന്നു. രാഹുൽ രാജാണ് ഫേസ് ഓഫിന് സംഗീതം പകരുന്നത്. ഇഖ്‌ബാൽ പണയിക്കുളം ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.
ആർട്ട് - സുനിൽ, കോസ്റ്റ്യൂം - ഇന്ദ്രൻസ് ജയൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, സ്റ്റിൽസ് - പ്രശാന്ത് ഐഡിയ, ഡിസൈൻ - മാ മി ജ. അതേസമയം ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
മുകേഷും ഉര്‍വശിയും പ്രധാന വേഷങ്ങളിലെത്തുന്ന 'അയ്യര്‍ ഇൻ അറേബ്യ' എന്ന ചിത്രമാണ് ധ്യാനിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രം എം എ നിഷാദാണ് സംവിധാനം ചെയ്യുന്നത്. ദുര്‍ഗ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'അയ്യര്‍ ഇൻ അറേബ്യ' ആക്ഷേപഹാസ്യമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്. സിനിമാ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് പുതിയ ചിത്രവുമായി എം എ നിഷാദ് എത്തുന്നത് എന്നതും 'അയ്യർ ഇൻ അറേബ്യ'യുടെ പ്രധാന ആകർഷണമാണ്.