ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്‌മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്‌സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുടുംബസ്‌ത്രീയും കുഞ്ഞാടും' സിനിമയുടെ ട്രെയിലർ പുറത്ത്. മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ രസകരമായ ഒപ്പം സസ്‌പെൻസും നിറച്ച ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം മെയ് 31ന് തിയേറ്ററുകളിൽ റിലീസിനെത്തും.
ഇൻഡി ഫിലിംസിന്‍റെ ബാനറിൽ ബെന്നി പീറ്റേഴ്‌സ് ആണ് ഈ സിനിമയുടെ നിർമാണം. 72 ഫിലിം കമ്പനിയാണ് 'കുടുംബസ്‌ത്രീയും കുഞ്ഞാടും' തിയേറ്ററുകളിൽ എത്തിക്കുന്നത്. ജാഫർ ഇടുക്കി, സ്‌നേഹ ബാബു എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.
മണിയൻപിള്ള രാജു, സലിംകുമാർ, ഗിന്നസ് പക്രു, പാഷാണം ഷാജി, സ്‌നേഹ ശ്രീകുമാർ, കാർത്തിക് വിഷ്‌ണു, റിനി, അർജുൻ, രാജ സാഹിബ്, ജയകൃഷ്‌ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്, അനാമിക, അംബിക മോഹൻ, മങ്ക മഹേഷ്, ബിന്ദു എൽസ, സ്‌മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി, ബേബി ചേർത്തല, സരിത രാജീവ്, ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ, മിനി, ഷാജി മാവേലിക്കര എന്നിവരാണ് മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്.