കേരളം

kerala

ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി, മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ദിലീപ് ചിത്രമായ ബാന്ദ്രക്കെതിരെ മോശം നിരൂപണം നടത്തിയ യൂട്യൂബര്‍മാര്‍ക്കതിരെ അന്വേഷണത്തിന് ഉത്തരവ്. മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. ഏഴ്‌ യുട്യൂബര്‍മാര്‍ക്കെതിരെയാണ് പരാതി.

By ETV Bharat Kerala Team

Published : Feb 29, 2024, 5:04 PM IST

Published : Feb 29, 2024, 5:04 PM IST

Bandra Movie Bad Review Case  Bandra Movie Review  ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ  ബാന്ദ്ര സിനിമ നെഗറ്റീവ് റിവ്യൂ  ദിലീപ് ചിത്രം ബാന്ദ്ര
Court Order To Investigation In Bandra Movie Bad Review Case

തിരുവനന്തപുരം: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്‌ത 'ബാന്ദ്ര' സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം റിവ്യൂ നടത്തിയ സംഭവത്തില്‍ യുട്യൂബര്‍മാര്‍ക്കെതിരെ പ്രൊഡക്ഷൻ കമ്പനി നല്‍കിയ ഹര്‍ജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. അന്വേഷണം പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്. പൂന്തുറ പൊലീസ് സ്റ്റേഷൻ സി.ഐയ്‌ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

കഴിഞ്ഞ നവംബര്‍ 10നാണ് ബാന്ദ്ര തിയേറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ പ്രൊഡക്ഷന്‍ കമ്പനിയായ വിനായക ഫിലിംസാണ് പരാതി നല്‍കിയത്. യുട്യൂബ് ബ്ലോഗർമാരായ അശ്വവന്ത് കോക, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്‌, ഷാസ് മുഹമ്മദ്, അർജുൻ, ഹിജാസ് ടാക്‌, സായി കൃഷ്‌ണ എന്നിവർക്കെതിരെയാണ് പരാതി. സിനിമ റിലീസായ അന്ന് തന്നെ സിനിമയെ കുറിച്ച് യൂട്യൂബ് വഴി മോശമായി റിവ്യൂ നടത്തുകയായിരുന്നു.

നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരാണിതെന്നും ഇതിനെതിരെ കടുത്ത നിയമ നടപടിയെടുക്കണമെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ പറഞ്ഞു. യൂട്യൂബിലൂടെ പ്രചരിപ്പിച്ച നെഗറ്റീവ് റിവ്യൂകള്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ 27 ലക്ഷം ജനങ്ങള്‍ കണ്ടുവെന്നും ഇത് സിനിമയെ തകര്‍ക്കുവാനുള്ള ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details