ETV Bharat / state

തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ?; വില സെഞ്ച്വറി അടിക്കാൻ സാധ്യത - tomato price hike in kerala

കേരളത്തില്‍ തക്കാളി വിലയില്‍ വര്‍ധനവ്. ഇനിയും ഉയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍.

TOMATO PRICE HIKE REASON  VEGETABLES PRICE IN KERALA  കേരളത്തിലെ പച്ചക്കറി വില  തക്കാളി വില കേരളം
തക്കാളി (IANS)
author img

By ETV Bharat Kerala Team

Published : Oct 4, 2024, 3:49 PM IST

കോഴിക്കോട്: സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. കിലോക്ക് 10 രൂപ വരെ എത്തിയ തക്കാളി ഇന്ന് 60 കടന്നിരിക്കുകയാണ്. നവരാത്രി ആകുമ്പോഴേക്കും വില സെഞ്ച്വറി അടിക്കാൻ സാധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

''കർണാടകയിൽ നിന്നും ആവശ്യത്തിന് തക്കാളി കേരളത്തിലേക്ക് എത്തുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കണ്ടെയ്‌നർ കണക്കിന് തക്കാളി കയറ്റി അയച്ച് പോകുകയാണ്. അതിന്‍റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്.

നവരാത്രി കാലമായതോടെ വില ഇനിയും കൂടും. വില നൂറ് കടന്നാലും അത്ഭുതപ്പെടാനില്ല'' കച്ചവടക്കാരനായ പ്രജീഷ് പറഞ്ഞു. ഇതിനൊപ്പം സവാള (വലിയുള്ളി) വിലയും വർധിക്കുന്നുണ്ട്. കിലോ ഇരുപത്തിയഞ്ചിൽ തുടർന്ന വില ഇപ്പോൾ 55 കടന്നു.

ALSO READ: കഴിക്കാന്‍ നല്ല ചൂടൻ എരിപൊരി പലഹാരങ്ങൾ; ഇതു ചടയൻസ് സ്‌പെഷ്യല്‍ - Thalassery Chadayans Tea Shop

മുരിങ്ങ വില നൂറിൽ തുടരുകയാണ്. എന്തായാലും ഈ രീതിയിൽ മുന്നോട്ട് പോയാൽ തക്കാളിയെ പെട്ടിയിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കേണ്ടി വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.