എറണാകുളം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികൾ ഉയർന്നുവരുന്നത് ഭയപ്പെടുത്തുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. പരാതികളിൽ പൊലീസ് അന്വേഷണവും കോടതി നടപടികളും പുരോഗമിക്കുകയാണ്. റിപ്പോർട്ടിൻ മേലുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈയൊരു ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിനുശേഷം സിനിമയിലെ ലൈംഗീകപീഡന പരാതികൾ അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സമർഥരായ ഉദ്യോഗസ്ഥർ പരാതികളുടെ നിജസ്ഥിതി അന്വേഷിക്കുന്നുമുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആരോപണവിധേയരായവർ തെറ്റുചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികൾ ഉയർന്നുവരുന്നുവെന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്. ആർക്കും ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം എന്ന അന്തരീക്ഷം സംജാതമാകുന്നത് സിനിമ മേഖലയെ മാത്രമല്ല സമൂഹത്തെ മുഴുവനായും സാരമായി ബാധിക്കും. പരാതികളുടെ മറവിൽ ബ്ലാക്ക് മെയിലിങ്ങും ഉദ്ദേശ്യം നേടിയെടുക്കുന്നതിനുമുള്ള കളമൊരുക്കുന്നു എന്നതും ഗൗരവമായി കാണേണ്ടതുണ്ട്.
വ്യക്തിവൈരാഗ്യം തീർക്കാനും പ്രതിച്‌ഛായ തകർക്കാനുമായി ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് സർക്കാർ ഗൗരവമായി കാണണം. ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും ഉദ്ദേശ ശുദ്ധിയെക്കൂടി അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ ചില സംഭവവികാസങ്ങൾ. അതിൽ സർക്കാരിൻ്റെ സത്വരശ്രദ്ധ അടിയന്തരമായി പതിയണമെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
Also Read:സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കി