കേരളം

kerala

ETV Bharat / entertainment

ചിയാന്‍ വിക്രമിന്‍റെ 'വീര ധീര സൂരനി'ലെ ആദ്യ ഗാനമെത്തി; പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് 'കല്ലൂരം' - KALLURAM SONG RELEASED

ജി. വി പ്രകാശ് ഈണം പകര്‍ന്ന ഈ മെലഡി ഗാനം നിമിഷനേരം കൊണ്ടാണ് ആസ്വാദകരുടെ മനം കവര്‍ന്നത്.

CHIYAAN VIKRAM MOVIE  VEERA DHEERA SOORAM MOVIE  ദുഷാര വിജയന്‍ വിക്രം സിനിമ  കല്ലൂരം ഗാനം പുറത്തിറങ്ങി
കല്ലൂരം ഗാനം (Kalluram song)

By ETV Bharat Entertainment Team

Published : Jan 12, 2025, 12:28 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രം നായകനാകുന്ന വീര ധീര സൂരൻ. എസ് അരുണ്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട മേയ്‍ക്കോവറിലാണ് ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ കല്ലൂരം പുറത്തുവിട്ടിരിക്കുകയാണ്.

കേള്‍ക്കാന്‍ മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്‍റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജി. വി പ്രകാശ് ആണ്. ഹരിചരണ്‍, ശ്വേത മോഹന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ദുഷാര വിജയനാണ് നായിക. വിക്രമിന്‍റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ് .ജി വി പ്രകാശ് കുമാര്‍ ആണ് വീര ധീര സൂരയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രണയവും സ്‌നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകര്‍ക്കിഷ്‌ടപ്പെട്ട ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. സിനിമയുടെ ഗാനവും ടീസറുമെല്ലാം പുറത്തെത്തിയതോടെ ചിത്രത്തിന്‍റെ റിലീസ് തിയതിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

ചിയാൻ വിക്രം നായകനായി ഒടുവില്‍ എത്തിയ ചിത്രം തങ്കലാൻ ആണ്. തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍. ഭാഷാഭേദമന്യ തങ്കലാൻ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നെറ്റ്ഫ്ലിക്‌സിലൂടെ പ്രദര്‍ശനത്തിന് എത്തിയ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതേസമയം തങ്കലാന്‍റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ പാ രഞ്‍ജിത്ത് വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്.

മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്‍റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.

Also Read:വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം 'സർക്കീട്ട്', മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details