കേരളം

kerala

ETV Bharat / entertainment

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്‌ചകളുമായി 'സൈബർ' വരുന്നു - Cyber movie - CYBER MOVIE

മനു കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'സൈബർ' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

സൈബർ സിനിമ  CHANDHUNADH IN CYBER  JEEVA NEW MOVIE  MALAYALAM UPCOMING FILM
Cyber movie

By ETV Bharat Kerala Team

Published : Apr 18, 2024, 7:46 PM IST

ന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം വരുന്നു. 'സൈബർ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്‌ണയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്നാണ് 'സൈബർ' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ് നിർമാണം. സാങ്കേതിക ലോകത്തിലെ കാണാക്കാഴ്‌ചകളുമായി വേറിട്ടൊരു ത്രില്ലർ സിനിമയായിരിക്കും 'സൈബർ' എന്നാണ് വിവരം.

പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി എന്നിവരാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകർ. വിഷ്‌ണു മഹാദേവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് മനു കൃഷ്‌ണയാണ്. ക്രിസ്‌പിൻ കുര്യാക്കോസും മനു കൃഷ്‌ണയും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

'സൈബർ' വരുന്നു

കലാസംവിധാനം : ശ്രീജിത്ത് ശ്രീധർ, സൗണ്ട് ഡിസൈൻ : ടോണി ടോം, മിക്‌സ് ആൻഡ് മാസ്റ്ററിങ് : അശ്വിൻ കുമാർ, മേക്കപ്പ് : ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്‌ത്രാലങ്കാരം : കൃഷ്‌ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ : റിയാസ് വയനാട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ് : ഹരിമോഹൻ ജി, സബ്ടൈറ്റിൽ : സൗമ്യ, നിശ്ചല ഛായാഗ്രഹണം : നന്ദു റെജി, എച്ച്കെ, പ്രമോഷൻ കൺസൾട്ടൻ്റ് : ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ, പ്രൊജക്‌ട് ഡിസൈനർ : അശ്വിൻ കുമാർ, ഗായകർ : മധു ബാലകൃഷ്‌ണൻ, അരവിന്ദ് ദിലീപ് നായർ, പ്രണവ്യ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ.

ALSO READ:'എമ്പുരാൻ' പുതിയ ലൊക്കേഷൻ എവിടെ? കാത്തിരുന്ന അപ്‌ഡേറ്റുമായി പൃഥ്വിരാജ്

ABOUT THE AUTHOR

...view details