ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് ഭ്രമയുഗം (Bramayugam Box Office Collection Day 4). രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ (Rahul Sadasivan) മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം ഞായറാഴ്‌ച ഏറ്റവും ഉയർന്ന കലക്ഷൻ നേടി. ചിത്രത്തിന്‍റെ ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫിസ് കലക്ഷൻ ഞായറാഴ്‌ചത്തേതുകൂടി കണക്കാക്കിയാല്‍ 12.80 കോടി രൂപയായി.
ബോക്‌സ് ഓഫിസിൽ ഭ്രമയുഗ തരംഗം ; ഗംഭീര കലക്ഷൻ
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിന്‍റെ ബോക്‌സ് ഓഫിസ് കലക്ഷൻ
Published : Feb 19, 2024, 2:03 PM IST
ആഗോളതലത്തിൽ 22 കോടിയാണ് ഭ്രമയുഗം ഇതുവരെ നേടിയത്. കേരളത്തിൽ നിന്ന് 2.7 കോടി രൂപ ചിത്രം നേടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചിത്രത്തിന്‍റെ വരുമാനം 16.42 ശതമാനത്തിലധികം വർധിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്‌ചത്തെ വരുമാനത്തേക്കാൾ 55 ലക്ഷം രൂപ കൂടുതലാണ് ഞായറാഴ്‌ചത്തേത്. 3.1 കോടിയായിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന വരുമാനം. ഞായറാഴ്‌ചയും തിയേറ്ററുകളിൽ സിനിമ നല്ല ഒക്യുപെൻസി നിരക്ക് സ്വന്തമാക്കി. രാവിലത്തെ ഷോകളിൽ 56.75%, വൈകിട്ടത്തേതില്‍ 78.68%, രാത്രിയില്‍ നടന്നതില്‍ 63.20% എന്നിങ്ങനെയാണ് തിയേറ്റർ ഒക്യുപെൻസി.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കാഴ്‌ചക്കാരില്‍ നിന്നും നിരൂപകരില്‍ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ഭ്രമയുഗത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.