സില്‍ക്ക് സ്‌മിതയുടെ യഥാര്‍ത്ഥ ജീവിതം സിനിമയാകുന്നു. സില്‍ക്ക് സ്‌മിതയുടെ ജന്‍മദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. സിനിമയുടെ അനൗന്‍സ്‌മെന്‍റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
'സില്‍ക്ക് സ്‌മിത - ക്വീന്‍ ഓഫ് ദി സൗത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് ചിത്രത്തില്‍ സില്‍ക്ക് സ്‌മിതയായി എത്തുക.
എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യയിലെ സെന്‍സേഷന്‍ താരമായിരുന്നു സില്‍ക്ക് സ്‌മിത. സില്‍ക്കിന്‍റെ ഗ്ലാമര്‍ ജീവിതത്തെയാകും ചിത്രത്തില്‍ പര്യവേഷണം ചെയ്യുക. ഒപ്പം നടിയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം സഞ്ചരിക്കും. വിദ്യാബാലന്‍റെ 'ഡേര്‍ട്ടി പിക്‌ച്ചര്‍' എന്ന ചിത്രത്തിന് ശേഷം സില്‍ക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
താര പദവിയിലേക്കുള്ള അവരുടെ ഉയർച്ച മാത്രമല്ല ചിത്രം ചര്‍ച്ച ച്ചെയ്യുക, വനിതാ താരങ്ങളെ ചൂഷണം ചെയ്യുന്നതിൻ്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ട ഒരു സിനിമ മേഘലയില്‍, സില്‍ക്ക് വ്യക്‌തിപരമായി നേരിട്ട വെല്ലുവിളികളും പോരാട്ടങ്ങളും ചിത്രം പര്യവേക്ഷണം ചെയ്യും.