കേരളം

kerala

ETV Bharat / entertainment

'കുറിഞ്ഞി' വരുന്നു ; കേന്ദ്ര കഥാപാത്രമായി സോഷ്യൽ മീഡിയ താരം ആവണി ആവൂസ് - ആവണി ആവൂസ് കുറിഞ്ഞി റിലീസ്

ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന 'കുറിഞ്ഞി' സിനിമയുടെ ട്രെയിലർ പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിലേക്ക്

Gireesh Kunnummal Kurinji trailer  avani avoos Kurinji release  ആവണി ആവൂസ് കുറിഞ്ഞി റിലീസ്  കുറിഞ്ഞി ട്രെയിലർ
Kurinji

By ETV Bharat Kerala Team

Published : Feb 1, 2024, 10:35 AM IST

സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറിഞ്ഞി' (Avani Avoos Gireesh Kunnummal Movie Kurinji). ഗോത്രസമൂഹത്തിന്‍റെ ജീവിതം തിരശ്ശീലയിലേക്ക് പകർത്തുന്ന ഈ ചിത്രം നാളെ (ഫെബ്രുവരി 2) മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഇപ്പോഴിതാ 'കുറിഞ്ഞി' സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Kurinji movie's trailer out).

വേരുശിൽപം നിർമിച്ചും കൃഷിപ്പണി നടത്തിയും ജീവിതം നയിക്കുന്ന ഗോത്രവിഭാഗമായ പണിയ സമൂഹത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. കാടും നാടും ചേർന്നൊരുങ്ങുന്ന ഈ ചിത്രത്തിൽ ഗോത്ര സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ഏറെക്കുറെ കഥാപാത്രങ്ങളായും അണിനിരക്കുന്നത്. ഗോത്ര ഗായിക അനിഷിത വാസുവും 'കുറിഞ്ഞി'യിൽ നിർണായക വേഷത്തിലുണ്ട്. അനിഷിത വാസു ആലപിച്ച ഗാനവും ഈ ചിത്രത്തിലുണ്ട്.

പ്രകാശ് വാടിക്കൽ, ഡോക്‌ടർ ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ശ്യാം കോഴിക്കോട്, അശ്വിൻ വാസുദേവ്, ഒ മോഹൻ, കെ കെ ചന്ദ്രബാബു, എൽദോ, ലൗജേഷ്, സുരേഷ്, മനോജ്, രജന രവി, കുള്ളിയമ്മ, വിനീത ഡി അമൽ, ലേഖ നായർ ചങ്ങനാശ്ശേരി, ലിസി വയനാട്, രാഖി അനുപ്രസാദ്, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്, എന്നിവരാണ് ആവണി ആവൂസിന് പുറമെ കുറിഞ്ഞിയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അതേസമയം ഈ സിനിമയുടെ പ്രതീക്ഷകൾ ഏറ്റുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സസ്‌പെൻസ് ഒളിപ്പിച്ചുവയ്‌ക്കുന്ന ട്രെയിലർ കാണികളിൽ നിരവധി ചോദ്യങ്ങളും ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. കാടിന്‍റെ സൗന്ദര്യവും ദൃശ്യമാകുന്ന ട്രെയിലർ, 'കുറിഞ്ഞി' മികച്ച കാഴ്‌ചാനുഭവം സമ്മാനിക്കുമെന്ന ഉറപ്പും പ്രേക്ഷകന് നൽകുന്നു.

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. പ്രകാശ് വാടിക്കലാണ് 'കുറിഞ്ഞി' സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ജിതേഷ് സി ആദിത്യയാണ് ഛായാഗ്രാഹകൻ. രാഹുൽ ക്ലബ് ഡേ എഡിറ്റിംഗും നിർവഹിക്കുന്നു.

പ്രമോദ് കാപ്പാടിന്‍റെ വരികൾക്ക് ഡോക്‌ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആണ് സംഗീതം പകരുന്നത്. ദേവനന്ദ ഗിരീഷ്, അനിഷിത വാസു, ഡോക്‌ടർ ഷിബു ജയരാജ്‌ എന്നിവർ ഗായകരായും ചിത്രത്തിന്‍റെ അണിയറയിലുണ്ട്. പണ്ഡിറ്റ് രമേഷ് നാരായണനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനർ - സെവൻ ആർട്‌സ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - എ കെ ശ്രീജയൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - എൽദോ, മേക്കപ്പ് - ഒ മോഹൻ കയറ്റില്‍, വസ്‌ത്രാലങ്കാരം - ലൗജീഷ്, കല - അൻസാർ ജാസ, സംവിധാന സഹായികൾ - സുരേഷ്, അനീഷ് ഭാസ്‌കർ, രജന രവി, സ്റ്റിൽസ് - ബാലു ബത്തേരി, പരസ്യകല - മനു ഡാവിഞ്ചി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details