കേരളം

kerala

ETV Bharat / entertainment

ദിലീപ് ചിത്രം തങ്കമണി; ഓഡിയോ ലോഞ്ച് നിർവഹിച്ച് സംവിധായകൻ ജോഷി - എറണാകുളം കൊച്ചി

ദിലീപ് ചിത്രം തങ്കമണിയുടെ ഓഡിയോ ലോഞ്ച് സംവിധായകൻ ജോഷി നിർവഹിച്ചു. മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തിയതിന് യുവജനങ്ങളോട് നന്ദി പറഞ്ഞ് ദിലീപ്.

സംവിധായകൻ ജോഷി  ദിലീപ് ചിത്രം തങ്കമണി  Movie Audio Launch  എറണാകുളം കൊച്ചി  film
ദിലീപ് ചിത്രം തങ്കമണിയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ച് സംവിധായകൻ ജോഷി

By ETV Bharat Kerala Team

Published : Feb 28, 2024, 11:09 AM IST

എറണാകുളം :രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണിയുടെ ഓഡിയോ ലോഞ്ച് (Movie Audio Launch) കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ അണിയറ പ്രവർത്തകർക്കൊപ്പം ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കർമ്മം നിർവഹിച്ചത് സംവിധായകൻ ജോഷിയാണ് (Director Joshiy).

സൂപ്പർഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയാണ്. വില്യം ഫ്രാൻസിസിന്‍റേതാണ് സംഗീതം. ദക്ഷിണേന്ത്യന്‍ താരം പ്രണിത സുഭാഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. നീത പിള്ള, മനോജ് കെ ജയൻ, സുദേവ് നായർ, മാളവിക മേനോൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തന്‍റെ കരിയറിൽ ആദ്യമായാണ് ഗാനങ്ങൾ എഴുതിയശേഷം സംഗീതം ചിട്ടപ്പെടുത്തുന്നത് എന്ന് വില്യം ഫ്രാൻസിസ് ചടങ്ങിൽ പറഞ്ഞു. ഇടുക്കി ജില്ലയിലെ നടന്ന യഥാർഥ സംഭവവികാസങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി ടി അനിൽകുമാറാണ്. വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം കാളിയന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് ബി ടി അനിൽകുമാർ.

അമിത പ്രതീക്ഷയോടുകൂടി ചിത്രം കാണാൻ തിയേറ്ററിലെത്തേണ്ട എന്നാണ് ദിലീപിന്‍റെ (Actor Dileep) അഭിപ്രായം. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ മലയാള സിനിമ അതിന്‍റെ പ്രൗഢകാലം തിരിച്ചുപിടിക്കുകയാണെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റിലീസിന് എത്തിയ മിക്ക ചിത്രങ്ങൾക്കും ജനപിന്തുണയുണ്ടെന്നും, ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം കാണാനെത്തുന്ന കേരളത്തിലെ യുവജനതയോടാണ് അതിന് പ്രത്യേകം നന്ദി പറയേണ്ടതെന്നും ദിലീപ് വേദിയിൽ പറഞ്ഞു.

ഉടലെന്ന ചിത്രത്തിന്‍റെ വലിയ വിജയത്തിനുശേഷം എത്തുന്ന രതീഷ് രഘുനന്ദൻ സിനിമയാണ് തങ്കമണി. തമിഴ് നടൻ ജോൺ വിജയ്, നീത പിള്ള, ഹരി പത്തനാപുരം, അജ്‌മൽ അമീർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ഓഡിയോ ലോഞ്ചിൽ സന്നിഹിതരായിരുന്നു.

ALSO READ : ഇന്ദ്രൻസും ജാഫർ ഇടുക്കിയും ഒന്നിക്കുന്ന 'ഒരുപ്പോക്കൻ' ; ഷൂട്ടിങ് തുടങ്ങി

ABOUT THE AUTHOR

...view details