പ്രേക്ഷകര്‍ നാളേറെയായി കാത്തിരുന്ന ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം' തിയേറ്ററുകളില്‍. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ടൊവിനോ തോമസിന്‍റെ 'അജയന്‍റെ രണ്ടാം മോഷണ'ത്തിനൊപ്പമാണ് ആസിഫ് അലി ചിത്രവും തിയേറ്ററുകളില്‍ എത്തിയത്.
റിലീസിന് മുന്നോടിയായി 'കിഷ്‌കിന്ധാ കാണ്ഡം' ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദിൻജിത്ത് അയ്യത്താൻ ആണ് സിനിമയുടെ സംവിധാനം. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ചിത്രം കൂടിയാണിത്.
എട്ട് ദിവസം കൊണ്ടാണ് 'കിഷ്‌കിന്ധാ കാണ്ഡം' എഴുതി പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. 'ഒരു അഭിനേതാവ് എന്ന നിലയിൽ പരിശോധിച്ചാൽ ആസിഫ് ബ്രില്യന്‍റ് എന്നാകും എന്‍റെ അഭിപ്രായം. രണ്ട് പേജ് ഡയലോഗ് വളരെ ഈസി ആയാണ് ആസിഫ് സെറ്റിൽ എത്തിയാൽ പെർഫോം ചെയ്യുക. കൃത്യമായി സ്ക്രിപ്റ്റ് എന്താണെന്ന് മനസ്സിലാക്കി മാത്രമേ ആസിഫ് ഒരു സിനിമയിൽ അഭിനയിച്ച് തുടങ്ങാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രീകരണം നടക്കുന്നതിനിടയിൽ ആസിഫിന്‍റെ ഒരു തെറ്റുകൊണ്ട് ഒരിക്കലും ഷൂട്ടിംഗ് തടസ്സപ്പെടാറില്ല.' -ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.
അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു.
ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ബാഹുൽ രമേഷ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. സൂരജ് ഇ എസ് ചിത്രസംയോജനവും നിര്‍വഹിച്ചു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, കലാസംവിധാനം - സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ് - വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി - രെൻജു രാജ് മാത്യു, പ്രോജക്‌ട് ഡിസൈൻ - കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, വിതരണം - എന്‍റര്‍റ്റെയിന്‍മെന്‍റ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: 'കിഷ്‌കിന്ധാ കാണ്ഡം എഴുതി പൂര്‍ത്തിയാക്കിയത് 8 ദിനം കൊണ്ട്'; വിശേഷങ്ങളുമായി ദിന്‍ജിത്ത് അയ്യത്താന്‍ - Dinjith Ayyathan interview