കേരളം

kerala

ETV Bharat / entertainment

ആസിഫ് അലി-അമല പോൾ കോംമ്പോ;'ലെവൽ ക്രോസ്' നാളെ തിയേറ്ററുകളിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് താരങ്ങൾ - Level Cross Movie Release - LEVEL CROSS MOVIE RELEASE

വളരെ വ്യത്യസ്‌തമായ വേഷത്തിൽ ആസിഫ് അലി നായകനായെത്തുന്ന ചിത്രം ലെവൽ ക്രോസ് റിലീസ് നാളെ . ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങള്‍. അർഫാസ് അയൂബാണ് സംവിധാനം.

ലെവൽ ക്രോസ് റിലീസ്  ASIF ALI AND AMALA PAUL LEVEL CROSS  LEVEL CROSS MOVIE RELEASE TOMORROW  ASIF ALI AND AMALA PAUL INTERVIEW
Level Cross Poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 6:03 PM IST

ലെവൽക്രോസ് വിശേഷങ്ങൾ പങ്കുവച്ച് ആസിഫ് അലിയും, അമല പോളും (ETV Bharat)

എറണാകുളം :ആസിഫ് അലി അമല പോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന 'ലെവൽ ക്രോസ്' നാളെ (ജൂലൈ 26) തിയേറ്ററുകളിലേക്ക്. ടുണീഷ്യയിൽ ഷൂട്ട് ചെയ്‌ത ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ജിത്തു ജോസഫ് ആണ്.

ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ മാധ്യമങ്ങളെ കണ്ടു. കഥാപാത്രങ്ങൾക്കായുള്ള ആസിഫിന്‍റെ മേക് ഓവർ എക്കാലവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുള്ളതാണ്. രൂപഭാവങ്ങൾ മാറ്റിക്കൊണ്ട് ലെവൽക്രോസിലെ കഥാപാത്രവും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.

സിനിമയിലെ കഥാപാത്രത്തിന്‍റെ രൂപത്തിലേക്ക് എത്തുമ്പോൾ അതൊരു പ്രച്ഛന്ന വേഷമായി പോകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നതായി അസിഫ് അലി പ്രതികരിച്ചു . സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ അപ്പിയറൻസ് പ്രേക്ഷകർ കാണുമ്പോൾ ഒറിജിനലിന് വെല്ലുന്നതാക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യഘട്ടം.

ലെവല്‍ ക്രോസ് കഥാപാത്രത്തിന് വേണ്ടി മൂന്ന് നാല് ഗെറ്റപ്പുകൾ ഫൈനലൈസ് ചെയ്‌തിരുന്നു. ധാരാളം വസ്ത്രങ്ങൾ ട്രയൽ ചെയ്‌തു. ഇപ്പോൾ പോസ്റ്ററുകളിൽ നിങ്ങൾ കാണുന്ന രൂപത്തിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള ശ്രമങ്ങൾ കഠിനമായിരുന്നു.

കഥാപാത്രം അവതരിപ്പിക്കുമ്പോൾ ഉള്ള ഏറ്റവും വലിയ ചലഞ്ച് ഈ രൂപത്തിലേക്ക് എത്തുക എന്നുള്ളത് തന്നെയായിരുന്നു. വേഷവിധാനങ്ങൾ ഗംഭീരം ആവുകയും പ്രകടനം ലൂസാവുകയും ചെയ്‌താൽ കഷ്‌ടപ്പെട്ടതൊക്കെ വെറുതെയാകും. ലൊക്കേഷനിൽ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മാക്‌സിമം എന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങൾ പ്രേക്ഷകരുടെ കയ്യിലാണെന്നുമാണ് ആസിഫിന്‍റെ പ്രതികരണം.

സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയകഥ മലയാളത്തിലെ മികച്ച കഥാപാത്രം എനിക്ക് സമ്മാനിച്ച സിനിമയാണെന്ന് അമല പോൾ. ഇന്നസെന്‍റ് ഉണ്ടെങ്കിൽ മാത്രമെ ആ ചിത്രത്തിൽ അമല പോൾ അഭിനയിക്കുകയുള്ളൂ എന്നൊക്കെ പറയുന്ന തരത്തിലേക്ക് ചില വാർത്തകൾ ഒക്കെ കാണാനിടയായി. അങ്ങനെ ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല.

സത്യൻ അന്തിക്കാട് സിനിമകളുടെ കോമൺ ഫാക്‌റ്റർ ഇന്നസെന്‍റ് ആണല്ലോ. ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളും അദ്ദേഹമാണ്. ജോഷി മോഹൻലാൽ കോമ്പിനേഷനാണ് റൺ ബേബി റൺ എന്ന ചിത്രത്തിലും ആകർഷിച്ച ഘടകം. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ഇത്തരം ലെജന്‍റുകളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചുവെന്നുള്ളത്.

ചെയ്‌ത ചിത്രങ്ങളെല്ലാം ആലോചിച്ചു തെരഞ്ഞെടുത്തവയല്ല. എല്ലാം എന്നെ തേടിയെത്തിയതാണ്. ലെവൽ ക്രോസിലേക്ക് എത്തിച്ചേരുന്നത് ഇപ്രകാരം തന്നെ. ജിത്തു ജോസഫാണ് തന്നെ വിളിച്ച് സിനിമയെ കുറിച്ച് നരേറ്റ് ചെയ്യുന്നത്. പിന്നീട് സിനിമയുടെ ടെക്‌നിക്കൽ ക്രൂ കാസ്റ്റിങ് സംവിധായകനായ അർഫാസ് തുടങ്ങിയവയൊക്കെ സിനിമയെ കൂടുതൽ എന്നിൽ കൺവിൻസിങ് ആക്കിയെന്നും അമല പോൾ പറഞ്ഞു.

Also Read : നിറവയറില്‍ കരിയറിലെ ആദ്യ ഗാനാലാപനം; 'ക്രെഡിറ്റ് കുഞ്ഞിന് കൂടി': 'ലെവൽ ക്രോസ്' അനുഭവം പങ്കിട്ട് അമല പോള്‍ - Amala Paul First Song

ABOUT THE AUTHOR

...view details