ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'വിശ്വംഭര'യുടെ സുപ്രധാന അപ്‌ഡേറ്റ് പുറത്ത്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ഫാന്‍റസി ചിത്രത്തിൽ അഷിക രംഗനാഥും പ്രധാന വേഷത്തിൽ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് 'വിശ്വംഭര'യുടെ നിർമാതാക്കൾ. 'നാ സാമി രംഗ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ നായിക വിശ്വംഭരയിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വസിഷ്‌ഠയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് 'വിശ്വംഭര' ഒരുങ്ങുന്നതെന്നാണ് വിവരം. തൃഷ കൃഷ്‌ണനാണ് ഈ സിനിമയിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്.
ചിരഞ്ജീവിയുടെ 'വിശ്വംഭര'യിൽ അഷിക രംഗനാഥും (ETV Bharat) വിക്രം, വംശി, പ്രമോദ് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ മറ്റ് പ്രധാന താരങ്ങളും വേഷമിടുന്നു. 2025 ജനുവരി 10ന് 'വിശ്വംഭര' തിയേറ്റയറുകളിലെത്തും. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി വേഷമിടുന്നത്. ചിരഞ്ജീവിയുടെ 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ഇതും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിരഞ്ജീവിയുടെ കരിയറിലെ 156-ാമത്തെ സിനിമ കൂടിയായ വിശ്വംഭര താരത്തിന്‍റെ ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.
എം എം കീരവാണിയാണ് സംഗീതസംവിധാനം. ഛായാഗ്രഹണം ചോട്ടാ കെ നായിഡുവും നിർവഹിക്കുന്നു. പി ആർ ഒ - ശബരി.
ALSO READ:ജൂനിയർ എൻടിആറിൻ്റെ അടുത്ത ചിത്രത്തിൽ നായിക രശ്‌മിക മന്ദാന?; പ്രതീക്ഷയോടെ ആരാധകര്‍