ഹൈദരാബാദ് :ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ഐപിഎല്ലിന്റെ തിരക്കുകളിലായിരുന്ന വിരാട് കോലിയെ ഇനി കാത്തിരിക്കുന്നത് ടി20 ലോകകപ്പാണ്. ഇതിനിടെ മുംബൈയിലെ ഒരു അത്താഴവിരുന്നിന് എത്തിയ വിരാട്- അനുഷ്ക ദമ്പതികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഇരുവരുടെയും ഡിന്നർ ഡേറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികള്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ പേസര്‍ സഹീർ ഖാനും ഭാര്യ സാഗരിക ഘാട്ഗെയും, ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂറും ഉണ്ടായിരുന്നു. അനുഷ്കയും വിരാടും സുഹൃത്തുക്കളോടൊപ്പം ബാന്ദ്ര റെസ്റ്റോറന്റിൽ നിന്ന് പുറത്ത് പോകുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെളുത്ത ടോപ്പ് ലെയർ ചെയ്ത ഷർട്ടും മങ്ങിയ നീല ഡെനിമുകളുമാണ് അനുഷ്ക ശർമ ധരിച്ചിരുന്നത്. വിരാട് കോലി ഗ്രേ പാന്റ്സും കറുത്ത ഷർട്ടുമാണ് ധരിച്ചിരുന്നത്. ഐപിഎൽ 2024-ൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) എലിമിനേറ്ററില്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോലിയും അനുഷ്കയും മുംബൈയില്‍ അത്താഴ വിരുന്നിൽ പങ്കെടുത്തത്.