കേരളം

kerala

ETV Bharat / entertainment

'ശക്തമായ കഥയും തിരക്കഥയുമാണ് വേട്ടയ്യന്‍റേത്'; സിനിമയെ കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ - ANIRUDH Ravichander On VETTAIYAN - ANIRUDH RAVICHANDER ON VETTAIYAN

വേട്ടയ്യന്‍ സിനിമയെ കുറിച്ച് പ്രതികരണവുമായി അനിരുദ്ധ് രവിചന്ദര്‍.

ANIRUDH RAVICHANDER VETTAIYAN  RAJINIKANTH MOVIE VETTAIYAN  വേട്ടയ്യാന്‍ സിനിമ ഗാനം  അനിരുദ്ധ് രവിചന്ദര്‍ വേട്ടയ്യന്‍
Anirudh Ravichander (ETV Bharat)

By ETV Bharat Entertainment Team

Published : Sep 17, 2024, 10:39 PM IST

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്‌റ്റാര്‍ നായകനായ 'വേട്ടയ്യന്‍'. ചിത്രത്തിലെ മനസിലായോ എന്ന ഗാനം അടുത്തിടെയാണ് റിലീസായത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഒന്നാമതെത്തി.

രജനീകാന്തിനോടൊപ്പം മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജുവാര്യരും ആടിത്തിമര്‍ത്ത 'മനസിലായോ' എന്ന ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനിരുദ്ധിന്‍റെ വാക്കുകള്‍ തരംഗമായതോടെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനായുള്ള ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്.

"ശക്തമായ കഥയും തിരക്കഥയുമാണ് വേട്ടയ്യന്‍റേത്. ചിത്രത്തില്‍ സൂപ്പര്‍ സ്‌റ്റാര്‍ അഭിനയിച്ചതോടെ അത് കൂടുതല്‍ ശക്തമായി. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടും. സാമൂഹിക വിഷയം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

സൂപ്പര്‍ സ്‌റ്റാറിന്‍റെ പതിവ് സിനിമകളില്‍ നിന്ന് വേട്ടയ്യന്‍ വളരെ വ്യത്യസ്‌തമായിരിക്കും. ഞങ്ങളൊന്നിച്ചെത്തിയ പേട്ട, ജയിലര്‍ തുടങ്ങിയ ചിത്രങ്ങള്‍ വച്ചു നോക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വേട്ടയ്യന്‍ തികച്ചും വ്യത്യസ്‌തമായിരിക്കും" അനിരുദ്ധന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read:മനസ്സിലായോ, ട്രെന്‍ഡിംഗ് നമ്പര്‍ 2! ആദ്യം പാട്ട് തരംഗമായി, ഇപ്പോള്‍ ചിത്രങ്ങളും

ABOUT THE AUTHOR

...view details