കേരളം

kerala

ETV Bharat / entertainment

എന്‍റെ സന്തോഷമെല്ലാം കവര്‍ന്നെടുക്കാന്‍ നോക്കി, എന്നെ കീറിമുറിക്കാന്‍ ശ്രമിച്ചു; ഇത് തോല്‍ക്കാന്‍ മനസില്ലെന്ന ഓര്‍മപ്പെടുത്തലാണ്

ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ച് ഗായിക അമൃത സുരേഷ്.

SINGER AMRUTHA SURESH  AMRUTHA SURESH SOCIAL MEDIA POST  അമൃത സുരേഷിന്‍റെ കുറിപ്പ്  ഗായിക അമൃത സുരേഷ്
Amrutha Suresh (ETV Bharat)

By ETV Bharat Entertainment Team

Published : 6 hours ago

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഗായികയാണ് അമൃത സുരേഷ്. ഗായികയുടെ വിശേഷങ്ങളും മറ്റും ഇടയ്‌ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അമൃത. തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. ജീവിതം നിങ്ങള്‍ക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താന്‍ കഴിയുമെന്ന ശക്തമായ പഠനം താന്‍ പഠിച്ചുവെന്നാണ് അമൃത പറഞ്ഞത്. പലരും കീറി മുറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ല എന്ന ഓര്‍മപ്പെടുത്തലാണെന്നും അമൃത പറഞ്ഞു.

അമൃതയുടെ പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം

ആഴത്തില്‍ മുറിവേറ്റപ്പോള്‍, അതിന്‍റെ ഭാരമെല്ലാം എന്‍റെ സന്തോഷം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ശക്തമായ ഒരു കാര്യം ആ നിമിഷങ്ങളില്‍ പഠിച്ചു. ജീവിതം നിങ്ങള്‍ക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താന്‍ കഴിയും. അത് സന്തോഷത്തിന്‍റെ അടയാളം മാത്രമല്ല ശക്തിയുടെയും പ്രതിരോധത്തിന്‍റെയും പ്രതീക്ഷയുടെയും അടയാളം കൂടിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജീവിതത്തിലെ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെട്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. ആളുകള്‍ എന്നെ കീറിമുറിക്കാന്‍ ശ്രമിച്ചു. നാം സ്വയവും ജീവിതത്തില്‍ പ്രധാനപ്പെട്ടവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം കാലം എന്തും നേരിടാനുള്ള ശക്തി ലഭിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

നിങ്ങള്‍ കാണുന്ന പുഞ്ചിരി വെറും പ്രദര്‍ശനത്തിനുള്ളതല്ല, തോല്‍ക്കാന്‍ എനിക്ക് മനസില്ല എന്ന ഓര്‍മപ്പെടുത്തലാണ്. എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും അതിന് സാധിക്കും. നിങ്ങള്‍ കടന്നു പോയത് എന്തിലൂടെയാണെങ്കിലും നിങ്ങള്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ ശക്തിയുണ്ടെന്ന് ഓര്‍മിക്കുക. നിങ്ങളുടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ഏറ്റവും പ്രധാനമായി നിങ്ങളില്‍ തന്നെയുള്ള സ്‌നേഹത്തില്‍ വിശ്വസിക്കുക.

വിഷമഘട്ടങ്ങളില്‍ പോലും പുഞ്ചിരിച്ചുകൊണ്ടേയിരിക്കുക. കാരണം നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടേതാ ചിലപ്പോള്‍ മറ്റാരാളുടേതോ ലോകത്തെ തന്നെ പ്രകാശിപ്പിക്കാനുള്ള കഴിവുണ്ട്.

Also Read:കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക്; 'പല്ലൊട്ടി'യെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ABOUT THE AUTHOR

...view details