കേരളം

kerala

ETV Bharat / entertainment

വയനാടിന് കൈത്താങ്ങായി അമ്മ; അങ്കാലിയില്‍ സ്‌റ്റേജ് ഷോയുമായി താര സംഘടന - Angamali stage show for Wayanad - ANGAMALI STAGE SHOW FOR WAYANAD

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് സ്റ്റേജ്‌ ഷോ സംഘടിപ്പിക്കുമെന്ന് മലയാളം അഭിനേതാക്കളുടെ സംഘടന.

AMMA PRODUCERS ASSOCIATION  STAGE SHOW FOR WAYANAD LANDSLIDE  വയനാടിന് കൈത്താങ്ങായി അമ്മ  ANGAMALI STAGE SHOW
Stage show for Wayanad landslide (ETV Bharat)

By ETV Bharat Kerala Team

Published : Aug 9, 2024, 6:56 PM IST

വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്‌തവുമായി താര സംഘടന അമ്മ. ദുരിതബാധിതരെ സഹായിക്കുന്നതിനായി സ്‌റ്റേജ് ഷോ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംഘടന. ഓഗസ്‌റ്റ് 20ന് അങ്കമാലിയിലാണ് സ്‌റ്റേജ് ഷോ നടത്തുക.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാകും സ്‌റ്റേജ് ഷോ. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തിലാണ് അമ്മയുടെ പ്രഖ്യാപനം. സ്‌റ്റേജ് ഷോയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതം, വയനാട് ദുരിതബാധിതര്‍ക്കായി നല്‍കുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് അറിയിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അമ്മയ്‌ക്ക് പങ്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ച മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അജു അലക്‌സിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പുണ്യ പ്രവര്‍ത്തിയാണെന്നും ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ലെന്നും, അദ്ദേഹത്തിന്‍റെ സന്ദര്‍ശനം വ്യക്തി താത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെന്നും സിദ്ദിക്ക് പറഞ്ഞു.

Also Read: ഇതില്‍ എന്ത് പൊതുതാത്പര്യം? വയനാട്ടിലേക്കുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ആവശ്യം തള്ളി; ഹര്‍ജിക്കാരനോട് ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്‌ക്കാനും നിര്‍ദേശം - HC Reject C Shukkur Petition

ABOUT THE AUTHOR

...view details