കേരളം

kerala

ETV Bharat / entertainment

'വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദി, രാജി ധാര്‍മികമായ ഉത്തരവാദിത്വം മൂലം': വാര്‍ത്തകുറിപ്പുമായി മോഹന്‍ലാല്‍ - Amma Governing Body resigns - AMMA GOVERNING BODY RESIGNS

രാജിപ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ട് മോഹന്‍ലാല്‍. പുതിയ ഭരണസമിതി രൂപീകരിച്ച് 58 ദിവസത്തിന് ശേഷമാണ് ഭരണസമിതി പിരിച്ചുവിടുന്നത്.

AMMA GOVERNING BODY  AMMA MASSIVE RESIGNATION  AMMA  അമ്മ ഭരണസമിതി വാര്‍ത്തക്കുറിപ്പ്
Mohanlal (ETV Bharat)

By ETV Bharat Entertainment Team

Published : Aug 27, 2024, 4:23 PM IST

അമ്മ സംഘടനയിലെ ഭരണ സമിതിയിലുള്ള അംഗങ്ങൾക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളെ തുടർന്ന്, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളും രാജി വച്ചിരുന്നു. പുതിയ ഭരണസമിതി രൂപീകരിച്ച് 58 ദിവസത്തിന് ശേഷമാണ് ഭരണസമിതി പിരിച്ചുവിടുന്നത്.

രാജിപ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. അമ്മ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അതിന്‍റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവച്ച മോഹന്‍ലാലിന്‍റെ വാര്‍ത്തക്കുറിപ്പ്.

അമ്മ ഭരണസമിതി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് -

'ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്‍റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.

Amma Governing Body press release (ETV Bharat)

'അമ്മ' ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താല്‍ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്‍പ്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.'

Also Read:അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളും രാജിവച്ചു - Mass resignation in AMMA

ABOUT THE AUTHOR

...view details