കേരളം

kerala

ETV Bharat / entertainment

ഐശ്വര്യയ്‌ക്ക് അപകടം സംഭവിച്ചപ്പോള്‍ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല: ഓര്‍മ പങ്കിട്ട് അമിതാഭ് ബച്ചന്‍ - Aishwarya Rai Fatal Accident - AISHWARYA RAI FATAL ACCIDENT

എല്ലാവരെയും ഞെട്ടിച്ച അപകടമായിരുന്നു അന്ന് ഐശ്വര്യ റായിക്ക് സംഭവിച്ചത്. സ്‌റ്റണ്ട്മാന്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് വന്നപ്പോള്‍ അത് തെന്നിമാറുകയും നിയന്ത്രണം വിട്ട് ഐശ്വര്യയുടെ കസേരയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

AMITABH BACHCHAN KAKI MOVIE SHOOT  AISHWARYA FATAL ACCIDENT  ഐശ്വര്യ റായ് സിനിമ കാക്കി  ഐശ്വര്യ റായ് അമിതാഭ് ബച്ചന്‍
Aishwarya Rai and Amitabh Bachchan together (Getty Image)

By ETV Bharat Entertainment Team

Published : Sep 20, 2024, 12:56 PM IST

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ റായ്. സൗന്ദര്യം കൊണ്ടു മാത്രമല്ല 26 വര്‍ഷത്തെ അഭിനയം കൊണ്ടും പ്രേക്ഷകര്‍ മനസില്‍ കുടിയിരുത്തിയ താരം കൂടിയാണ് ഐശ്വര്യ. അഭിനയിച്ച കഥാപാത്രങ്ങളൊക്കെ അത്രയും മികച്ചതായിരുന്നു.ഇപ്പോഴിതാ ഐശ്വര്യയുമായി 'കാക്കി' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള നടുക്കുന്ന ഒരു ഓര്‍മ്മ പങ്കുവയ്ക്കുകയാണ് ഐശ്വര്യ റായിയുടെ ഭര്‍ത്താവിന്‍റെ അച്ഛനും നടനുമായ അമിതാഭ് ബച്ചന്‍.

2004 ല്‍ 'കാക്കി' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം ഐശ്വര്യ അഭിനച്ചത്. അക്ഷയ് കുമാര്‍, തുഷാര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ നാസിക്കിലെ സിനിമ ചിത്രീകരണത്തിനിടെ ഐശ്വര്യ റായിക്ക് വലിയൊരു അപകടം സംഭവിച്ചു. അതിനെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അമിതാഭ് ബച്ചന്‍.

Aishwarya Rai and Amitabh Bachchan together (Getty Image)

"എല്ലാവരെയും ഞെട്ടിച്ച അപകടമായിരുന്നു അത്. സ്‌റ്റണ്ട്മാന്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് വന്നപ്പോള്‍ അത് തെന്നിമാറുകയും നിയന്ത്രണം വിട്ട് ഐശ്വര്യയുടെ കസേരയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. തുഷാറിനും ഐശ്വര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അക്ഷയ് കുമാര്‍ വന്ന് ഐശ്വര്യയുടെ ദേഹത്തു നിന്നും കാര്‍ തള്ളി മാറ്റി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

അപകട വാര്‍ത്ത മാധ്യമങ്ങള്‍ വ്യാപകമായി ചെറിയ പരിക്കെന്നാണ് അതിനെ വിശേഷിപ്പിച്ചത്. മകളെ മുംബൈയിലേക്ക് തിരികെ കൊണ്ടുപോകണോ എന്ന് ഐശ്വര്യയുടെ അമ്മയോട് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം സംഘടിപ്പിച്ചു. നാസിക്കില്‍ രാത്രി ലാന്‍ഡിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 45 മിനിറ്റ് അകലെയുള്ള സൈനിക വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങേണ്ടി വന്നു. വിമാനത്തില്‍ നിന്ന് സീറ്റുകള്‍ നീക്കം ചെയ്യേണ്ടി വന്നു". -ഒരു അഭിമുഖത്തില്‍ ബച്ചന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടത്തിന് ശേഷം രണ്ട് രാത്രികള്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ബച്ചന്‍ ഓര്‍ക്കുന്നു. എന്‍റെ കണ്‍മുന്നിലാണ് ഇത് സംഭവിക്കുന്നത്. ഐശ്വര്യയുടെ മുതുകില്‍ കള്ളിച്ചെടി മുള്ളുകള്‍കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിന്‍ഭാഗത്തെ അസ്ഥി ഒടിഞ്ഞിരുന്നു. ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു. പക്ഷേ പരിക്ക് നിസാരമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് എന്നും ബച്ചന്‍ പറഞ്ഞു.

2007 ലായിരുന്നു ഐശ്വര്യയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹം. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി. ഇപ്പോള്‍ ഇരുവരും വിവാഹ ജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Also Read:ഐശ്വര്യ റായ്‌യും ആരാധ്യയും ജല്‍സയില്‍; വിവാഹമോചന ഗോസിപ്പിന് ഫുള്‍സ്റ്റോപ്പ്

ABOUT THE AUTHOR

...view details