പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്‍റെ വിവാഹവും ഗര്‍ഭകാലവും പ്രസവവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൻ ഇളൈയുടെ മുഖം പ്രേക്ഷകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ .
ആദ്യമായാണ് മകന്‍റെ ചിത്രം അമല പോള്‍ പങ്കുവയ്ക്കുന്നത്. ഓണാശംസകള്‍ നേര്‍ന്നുള്ള പോസ്‌റ്റിലാണ് താരം ഭര്‍ത്താവ് ജഗദ് ദേശായിയും മകനും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്.
കായല്‍ പശ്ചാത്തലത്തില്‍ വള്ളത്തില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചുവപ്പും ഗോള്‍ഡന്‍ കസവും വരുന്ന സെറ്റ് സാരിയാണ് അമലയുടെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈന്‍ വരുന്ന ബ്ലൗസാണ് സാരിയുടെ ഹൈലൈറ്റ്. ഗോള്‍ഡന്‍ നിറവും ചുവപ്പും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമാണ് ജഗദിന്‍റെ വേഷം. ചുവപ്പും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ചെറിയ മുണ്ടായിരുന്നു ഇളൈയുടെ ഔട്ട്‌ഫിറ്റ്.
ജിക്‌സണ്‍ ഫ്രാന്‍സിസാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്വപ്‌ന ഫാത്തിമ കജ്ഹയാണ് സ്‌റ്റൈലിസ്‌റ്റ്. സജിത് ആന്‍ഡ് സുജിത്ത് ആണ് മേക്കപ്പ് ചെയ്‌തത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ജൂണിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്.