കേരളം

kerala

ETV Bharat / entertainment

പുതിയ ലുക്കില്‍ അമല പോള്‍; താരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവ്- ചിത്രങ്ങള്‍ - AMALA PAUL CELEBRATED HER BIRTHDAY

കുടുംബത്തോടൊപ്പം ബാലിയിലാണ് അമല പോള്‍.

ACTRESS AMALA PAUL  AMALA PAUL AND JAGAT DESAI  അമല പോള്‍ പിറന്നാള്‍ ആഘോഷം  അമല പോള്‍ ജഗദ് ദേശായി
അമല പോള്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 27, 2024, 11:18 AM IST

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട തെന്നിന്ത്യന്‍ താരമാണ് അമല പോള്‍. വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ക്കൊണ്ട് മികച്ച അഭിനയം കാഴ്‌ചവയ്ക്കുന്ന അമലയുടെ സിനിമകള്‍ ആരാധകര്‍ ഏറെറടുക്കാറുണ്ട്. അഭിനയത്തോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് അമല പോള്‍. അതുകൊണ്ട് തന്നെ താരത്തിന്‍റെ ജീവിത വിശേഷങ്ങളും ഓരോന്നായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിശേഷങ്ങള്‍ ആരാധകരുമായി അമല പങ്കുവയ്‌ക്കാറുള്ളത്.

അമലയുടെ പ്രണയവും വിവാഹവും ഗര്‍ഭകാലവും പ്രസവവുമെല്ലാം തന്‍റെ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ജഗദ് ദേശായിയേയും മകന്‍ ഇളൈയേയുമെല്ലാം തങ്ങളുടെ വീട്ടിലെ അംഗമെന്നോണം ആരാധകര്‍ക്ക് അറിയാം.

ഇപ്പോഴിതാ അമലയുടെ പിറന്നാള്‍ ദിനത്തില്‍ ജഗദ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. "എന്‍റെ മനോഹരിയായ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍, ഇപ്പോള്‍ ഒരു മികച്ച അമ്മ കൂടിയാണ്. എന്‍റെ ഹൃദയം നിറയുന്നു. നമ്മുടെ സ്‌നേഹം വീണ്ടും ദൃഢമായിട്ടേയുള്ളു. നിന്നോടുള്ള സ്‌നേഹത്തിന്‍റെ ആഴം അറിയിക്കാന്‍ വാക്കുകള്‍ തികയുന്നില്ല. നീ അര്‍ഹിക്കുന്ന എല്ലാവിധ സന്തോഷവും നിന്നെ തേടിയെത്തട്ടെ. ആരോഗ്യത്തോടെ, സമാധാനത്തോടെ വിജയിയായിരിക്കട്ടെ. എന്നും എന്‍റെ എല്ലാവിധ ആശംസകളും" എന്നാണ് ജഗദ് കുറിച്ചത്.

കുറിപ്പിനോടൊപ്പം ഇരുവരുടെയും സന്തോകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ലഞ്ച് ഡേ വിത്ത് ബര്‍ത്ത് ഡേ ഗേള്‍' എന്ന ക്യാപ്‌ഷനോടെ അമലയുടെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ബാലിയിലാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്. പ്രസവം കഴിഞ്ഞ് ഇതാദ്യമായാണ് അമലയും ജഗദും ബാലിയിലേക്കേ യാത്ര പോകുന്നത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ വൈറലായത്.

ഇതേസമയം അമലയുടെ വസ്‌ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയവരുമുണ്ട്. എന്താണ് കൃത്യമായി വസ്‌ത്രം ധരിക്കാത്തത് ആണ്‍കുട്ടികളൊക്കെ കാണുന്നതല്ലേ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ അത് അവരുടെ തീരുമാനമല്ലേ നിങ്ങളെന്തിനാണ് ചോദിക്കുന്നതെന്തിനാണ് എന്നാണ് മറ്റൊരാളുടെ കമന്‍റ്. എന്നാല്‍ ഇതേ കുറിച്ച് അമലയും ഭര്‍ത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെയും വസ്‌ത്രധാരണത്തെ കുറിച്ച് അമലയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എനിക്ക് യോജിക്കുന്ന വസ്‌ത്രങ്ങളാണ് ഞാന്‍ ധരിക്കാറുള്ളതെന്നായിരുന്നു അന്ന് അമല മറുപടി നല്‍കിയത്.

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. അതേ സമയം ആസിഫ് അലി നായകനായി എത്തിയ ലെവല്‍ ക്രോസ് എന്ന ചിത്രത്തിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്.

Also Read:14 വർഷങ്ങൾക്ക് ശേഷം 'അൻവർ' വീണ്ടുമെത്തി; വെബ് സീരിസും രണ്ടാം ഭാഗവും ഒരുങ്ങുന്നു

ABOUT THE AUTHOR

...view details