പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് അമല പോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലുമൊക്കെ അമലയ്ക്ക് ആരാധകര്‍ ഏറെയാണ്. അമലയുടെ ജീവിതത്തിലെ ഓരോ വിശേഷവും ആരാധകര്‍ക്കായി ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്. ഭര്‍ത്താവ് ജഗദ് ദേശായി ജീവിതത്തിലേക്ക് വന്നതും ഇരുവരുടെയും പരിചയവും പ്രണയത്തെ കുറിച്ചുമെല്ലാം അമല ഇടയ്‌ക്കിടെ വാചാലയാവാറുണ്ട്.
ജഗദ് തന്‍റെ ജീവിതത്തില്‍ വന്നതിന് ശേഷം ഓരോ നിമിഷവും അമല ആഘോഷമാക്കാറുണ്ട്. മാത്രമല്ല അതൊക്കെ ആരാധകരുമായി പങ്കുവയ്‌ക്കാറുമുണ്ട്. ഇരുവരുടെയും പ്രണയത്തിനിടയ്‌ക്കാണ് മകന്‍ ഇളൈ ഇവരുടെ ജീവിതത്തിലേക്ക വന്നത്. ഇതോടെ ജീവിതം കൂടുതല്‍ ആസ്വദിക്കുകയാണ് അമല.
തന്‍റെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങള്‍ മാത്രമല്ല വിഷമഘട്ടത്തെ കുറിച്ചും അമല പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് അമല. തന്‍റെ പിതാവിന്‍റെ വേര്‍പാടിനെ കുറിച്ചാണ് അമല പറഞ്ഞത്.
നാലു വര്‍ഷം മുന്‍പാണ് അമലയുടെ പിതാവ് മരിച്ചത്. അത് വല്ലാതെ വേദനിപ്പിച്ചുവെന്നാണ് താരം പറയുന്നത്. അഞ്ചുവര്‍ഷത്തോളം ക്യാന്‍സര്‍ രോഗമായിരുന്നു അമലയുടെ പിതാവിന്. അച്ഛന്‍റെ വിയോഗത്തോടെ അതിജീവിക്കാന്‍ വിഷമിച്ചുവെന്നും താരം പറയുന്നു. മനസ് കടുത്ത വിഷാദത്തില്‍ വീണു പോയി, ജീവിതത്തില്‍ ഇനിയൊരിക്കലും എനിക്ക് ചിരിക്കാന്‍ കഴിയില്ലെന്ന് പോലും തോന്നിയ നിമിഷങ്ങളുണ്ട്. എങ്ങനെ ഇതു മറികടക്കുമെന്ന് അറിയുമായിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ അമല പറയുന്നു.
ഞാന്‍ പെട്ടുനില്‍ക്കുകയാണെന്ന് മനസിലായി. പുറത്തു കടന്നേ പറ്റൂ, തന്‍റെ വ്യക്തിത്വം, ഇഷ്‌ടങ്ങള്‍ അതിനൊക്കെ പ്രധാന പരിഗണന കൊടുക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ പറയുന്നതല്ല. തന്‍റെ തീരുമാനങ്ങളാണ് പ്രധാനമെന്ന് സ്വയം പറഞ്ഞുറപ്പിച്ചുവെന്നും താരം പറയുന്നു.