ഹൈദരാബാദ്: സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്‍ പ്രധാന വേഷത്തിലെത്തുന്ന 'പുഷ്‌പ 2: ദി റൂൾ'. ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് വൈകി. തുടര്‍ന്ന് റിലീസ് വൈകുന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.
ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് ബണ്ണി വാസു 'പുഷ്‌പ 2: ദി റൂൾ' ന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. 'പുഷ്‌പ: ദി റൈസ്' ന്‍റെ ബോക്‌സ് ഓഫിസ് വിജയത്തെ തുടര്‍ന്ന് രണ്ടാം ഭാഗത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ടാണ് ഷൂട്ടിങ് വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ചിത്രം ഡിസംബറില്‍ തിയേറ്ററികളിലെത്തും. ചിത്രത്തിന്‍റെ എഡിറ്റിങ്ങാണിപ്പോള്‍ നടക്കുന്നത്.