കേരളം

kerala

ETV Bharat / entertainment

ഇൻസ്റ്റഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സ് ; ആരാധകർക്ക് നന്ദി പറഞ്ഞ് അല്ലു അർജുൻ - Allu Arjun - ALLU ARJUN

ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ നടനായി അല്ലു അർജുൻ

PUSHPA 2  ALLU ARJUN INSTAGRAM FOLLOWERS  ALLU ARJUN THANKS FANS  ALLU ARJUN INSTAGRAM POST
Allu Arjun

By ETV Bharat Kerala Team

Published : Mar 21, 2024, 2:23 PM IST

ഹൈദരാബാദ് : 'പുഷ്‌പ: ദി റൈസ്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് നേടിയ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ ഇപ്പോൾ മറ്റൊരു സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ 25 മില്യൺ (ദശലക്ഷം) ഫോളോവേഴ്‌സിനെയാണ് അല്ലു സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ഇൻസ്റ്റഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ തെന്നിന്ത്യൻ നടനായി അല്ലു അർജുൻ മാറി. പുതിയ നേട്ടത്തിൽ തൻ്റെ എല്ലാ ഫോളോവേഴ്‌സിനും ആരാധകർക്കും താരം നന്ദി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് തന്നെ പിന്തുടരുന്നവർക്ക് അല്ലു അർജുൻ നന്ദി പറഞ്ഞത്. "25 മില്യൺ. നന്ദി. എന്നേക്കും നന്ദിയുള്ളവനാണ്"- താരം കുറിച്ചു.

മഞ്ഞുമൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സഹിതം പങ്കുവച്ചാണ് താരം പോസ്റ്റ് ചെയ്‌തത്. അതേസമയം നിലവിൽ പുഷ്‌യുടെ രണ്ടാം ഭാഗമായ പുഷ്‌പ 2: ദി റൂൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണ തിരക്കിലാണ് അല്ലു. തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് പുഷ്‌പ 2.

സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2'വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത് മുതൽ, 'പുഷ്‌പ രാജി'ൻ്റെ തകർപ്പൻ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. രശ്‌മിക മന്ദാന നായികയായ ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമുണ്ട്. പ്രതിനായക കഥാപാത്രത്തെയാണ് പുഷ്‌പയിൽ ഫഹദ് അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും വില്ലനായി തിളങ്ങാനുള്ള ഒരുക്കത്തിലാണ് ഫഹദ്.

നേരത്തെ പുറത്തുവന്ന താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. മലയാളികൾ ഉൾപ്പടെയുള്ള സിനിമാപ്രേമികളും ഭൻവർ സിങ് ഷെഖാവത്ത് എന്ന പൊലീസുകാരനായിട്ടുള്ള ഫഹദിന്‍റെ പകർന്നാട്ടം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസ്' കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു. ബോക്‌സ് ഓഫിസില്‍ 'പുഷ്‌പ: ദി റൈസ്' സ്വന്തമാക്കിയ തകർപ്പൻ വിജയം പുതിയ ചിത്രവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.

ABOUT THE AUTHOR

...view details