കേരളം

kerala

ETV Bharat / entertainment

ചിരിപ്പിക്കാന്‍ അജു വര്‍ഗിസും ജോണി ആന്‍റണിയും എത്തുന്നു; 'സ്വര്‍ഗം' റിലീസ് തിയതി പുറത്തു വിട്ടു

കുടുബം ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വര്‍ഗം' റിലീസ് തിയതി പ്രഖ്യാപിച്ചു. 'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

By ETV Bharat Entertainment Team

Published : 4 hours ago

AJU VARGHES AND JOHNY ANTONY  SWARGAM MOVIE  സ്വര്‍ഗം സിനിമ  സ്വര്‍ഗം റിലീസ്
സ്വര്‍ഗം സിനിമ പോസ്‌റ്റര്‍ (ETV Bharat)

അജു വർഗ്ഗീസ്, ജോണി ആന്‍റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വര്‍ഗം'. കുടുംബ പശ്ചാത്തലത്തിൽ വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളും അതിലൂടെ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളുമാണ് 'സ്വർഗം' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തികച്ചും നര്‍മരസത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. നവംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണന്ർ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ('ജയ ജയ ഹേ' ഫെയിം), തുഷാര പിള്ള, മേരി ചേച്ചി ('ആക്ഷൻ ഹീറോ ബിജു' ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്‌സ്, സിൻഡ്രല്ല ഡോൺ മാക്‌സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഡോ. ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്‍റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.

ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ,ജിന്‍റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. പ്രശസ്‌തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങൾ രചിക്കുന്നത്. കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ,സുദീപ് കുമാർ,സൂരജ് സന്തോഷ്,അന്ന ബേബി എന്നിവരാണ് ഗായകർ.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഛായാഗ്രഹണം-എസ് ശരവണൻ ഡി. എഫ്. ടെക്, ചിത്രസംയോജനം- ഡോൺമാക്‌സ്, കൊറിയോഗ്രാഫി-കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്‍റ്- ജയകൃഷ്‌ണന്‍ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ- റോസ് റെജിസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ- ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേർസ്- ആന്‍റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്-ജിജേഷ് വാടി, ഡിസൈൻ-ജിസൻ പോൾ,ഐടി സപ്പോർട്ട് ആന്‍റ് സോഷ്യൽ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്-ജസ്റ്റിൻ ജോർജ്ജ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിസ്ട്രിബ്യൂഷൻ-സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ. പി ആർ ഒ-എ എസ് ദിനേശ്.

Also Read:വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരായി നടി ഖുഷ്‌ബു മത്സരിക്കുമോ? പ്രതികരിച്ച് താരം

ABOUT THE AUTHOR

...view details