കേരളം

kerala

ETV Bharat / entertainment

നൂറ് കോടി ക്ലബ്ബില്‍ 'അജയന്‍റെ രണ്ടാം മോഷണം'; ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് മണിയനും കൂട്ടരും - ARM Film 100 Crore Club - ARM FILM 100 CRORE CLUB

2024 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നൂറുകോടി കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ് എ ആര്‍ എം. 100 കോടി കളക്‌ഷന്‍ സ്വന്തമാക്കിയ വിവരം ടൊവിനോ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ആഗോളതലത്തില്‍ 100 കോടി ക്ലബിലാണ് എ ആര്‍ എം എത്തിയത്.

ARM BOX OFFICE COLLECTION  Tovino Thomas  അജയന്‍റെ രണ്ടാം മോഷണം  ടൊവിനോ തോമസ് സിനിമ
ARM FILM POSTER (ETV Bharat)

By ETV Bharat Entertainment Team

Published : Sep 30, 2024, 5:11 PM IST

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുകയാണ്. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 100 കോടി കളക്‌ഷന്‍ സ്വന്തമാക്കിയ വിവരം ടൊവിനോ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നവാഗതനായ സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

2024 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നൂറുകോടി കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ് എ ആര്‍ എം. 'പ്രേമലു', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആടുജീവിതം', 'ആവേശം' എന്നീ ചിത്രങ്ങള്‍ 100 കോടി രൂപ ക്ലബില്‍ എത്തിയിരുന്നു. ഇതേസമയം ടൊവിനോ നായകനായി എത്തിയ ചിത്രം 2018 എന്ന ചിത്രവും 100 കോടി രൂപയിലേറെ കളക്ഷന്‍ നേടിയിരുന്നു. 17 ദിവസങ്ങള്‍ക്കൊണ്ടാണ് ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാജിക് ഫ്രെയിംസാണ് ചിത്രം നിര്‍മിച്ചത്. മലയാളം , ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ ആറു ഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ നിന്ന് മാത്രം ഓപ്പണിങ് കളക്ഷന്‍ മൂന്നു കോടി രൂപയ്ക്ക് മുകളിലായിരുന്നു. ഇതിനോടകം ഇന്ത്യയില്‍ നിന്നുമാത്രം 85 കോടി രൂപയ്ക്ക് മുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

Also Read:ഈ ഫോട്ടോയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് സാമന്തയോട് ഉള്‍ഫി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ABOUT THE AUTHOR

...view details