കേരളം

kerala

ETV Bharat / entertainment

ഐശ്വര്യ റായ്‌യും ആരാധ്യയും ജല്‍സയില്‍; വിവാഹമോചന ഗോസിപ്പിന് ഫുള്‍സ്റ്റോപ്പ് - Aiswarya rai divorce gossip - AISWARYA RAI DIVORCE GOSSIP

ഐശ്വര്യ റായ്‌ അഭിഷേക് ബച്ചന്‍ വിവാഹ മോചന ഗോസിപ്പുകള്‍ക്ക് വിരാമം. ബച്ചന്‍റെ വീട്ടിലെത്തിയ ഐശ്വര്യയുടെ ദൃശ്യങ്ങള്‍ വൈറല്‍.

Abhishek Bachchan divorce gossip  ഐശ്വര്യറായ് ബച്ചന്‍ വിവാഹമോചനം  Aishwarya Rai at Jalsa video viral  ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍
Abhishek Bachchan and Aishwarya Rai (ETV Bharat)

By ETV Bharat Entertainment Team

Published : Sep 3, 2024, 5:36 PM IST

ബോളിവുഡ് താരദമ്പതിമാരായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാവാന്‍ പോകുന്നുവെന്ന ഗോസിപ്പുകളുമാണ് ഇതിന് കാരണം. മാത്രമല്ല പൊതുവേദികളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്താത്തതും സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെല്ലാം അഭിഷേക് തള്ളിയിരുന്നുവെങ്കിലും വിടാതെ പാപ്പരാസികള്‍ ഇരുവരേയും പിന്തുടര്‍ന്നു. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതൊക്കെ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഐശ്വര്യയ്ക്ക് അഭിഷേകിന്‍റെ കുടുംബവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നതായിരുന്നു പാപ്പരാസികളുടെ കണ്ടെത്തലുകള്‍.

എന്നാല്‍ മകള്‍ ആരാധ്യയ്‌ക്കൊപ്പം അഭിഷേകിന്‍റെ വീട്ടിലെത്തിയ ഐശ്വര്യയുടെ വീഡിയോയാണിപ്പോള്‍ പുറത്തുവരുന്നത്. മുംബൈയിലെ ബച്ചന്‍റെ വീടായ ജല്‍സയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. തിങ്കളാഴ്‌ചയാണ് (സെപ്റ്റംബര്‍ 2) മകള്‍ക്കൊപ്പം ഐശ്വര്യ വസതിയിലെത്തിയത്. ഇതിന്‍റെ വീഡിയോ പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.

ഇതുകൂടാതെ അഭിഷേകുമൊത്ത് ദുബായ് വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ബസില്‍ കയറുന്ന ഐശ്വര്യയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ഒപ്പം ആരാധ്യയുമുണ്ട്. വീഡിയോകള്‍ പുറത്ത് വന്നതോടെ ഇരുവര്‍ക്കുമെതിരെയുള്ള വിവാഹമോചന ഗോസിപ്പുകള്‍ക്കും വിരാമമായി. 2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്. 2011 നവംബറില്‍ ഐശ്വര്യയ്ക്കും അഭിഷേകിനുമായി ആരാധ്യ പിറന്നു.

Also Read :വലത് കയ്യിൽ പ്ലാസ്‌റ്ററുമായി ഐശ്വര്യ റായ് കാൻ ഫെസ്‌റ്റിവലിലേക്ക്; എന്തുപറ്റിയതെന്ന് ആരാധകർ

ABOUT THE AUTHOR

...view details