ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് എവിടെ പോയാലും ആരാധകരുടെ കണ്ണുകള്‍ ചുറ്റുമുണ്ടാകും. അത്രയും ഇഷ്‌ടമാണ് താരത്തിന്‍റെ ഓരോ ഔട്ട്ഫിറ്റുകളും. ഓരോ ഫാഷനും പരീക്ഷിക്കുന്ന താരത്തിന്‍റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരുടെ മനം കവരുന്നത്.
ഫാഷന്‍റെ പുതിയ കാഴ്‌ചകള്‍ എപ്പോഴും കാണികളുടെ മുന്നിലെത്തിക്കുന്ന വേദിയായ പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ റായ് പങ്കെടുത്തതിന്‍റെ പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കണ്ടതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. മുന്‍ലുക്കുകളേക്കാള്‍ മികച്ചതാണെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
ചുവപ്പ് നിറത്തിലുള്ള സില്‍ക്കെന്‍ ബലൂണ്‍ ഹെമ്മഡ് ടെന്‍ഡ് ഗൗണിലാണ് ഐശ്വര്യ റാംപില്‍ എത്തിയത്. ഫ്രഞ്ച് ബ്രാന്‍ഡായ മോസിയുടെ ഗൗണ്‍ ആണ് താരം ധരിച്ചത്.
കേയ്‌പ്പ് സ്ലീവ് ഗൗണ്‍ ആണ് ഐശ്വര്യ തെരെഞ്ഞെടുത്തത്. ഇത്തവണയും പതിവു തെറ്റിക്കാതെയാണ് താരം ഫാഷന്‍ വീക്കില്‍ എത്തിയത്. നമസ്‌തേ പറഞ്ഞാണ് താരം റാംപില്‍ ചുവട് വച്ചത്.