കേരളം

kerala

ETV Bharat / entertainment

ജെയിംസ് ബോണ്ട് മുതല്‍ ടൈറ്റാനിക്ക് വരെ; മോഹന്‍ലാലിന്‍റെ ഹോളിവുഡ് പകര്‍ന്നാട്ടം വൈറല്‍

മോഹന്‍ലാലിന്‍റെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഗോഡ്‌ഫാദര്‍, റോക്കി, ടോപ്‌ ഗണ്‍, മാട്രിക്‌സ്‌, സ്‌റ്റാര്‍ വാര്‍ഡ് തുടങ്ങീ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോഹന്‍ലാലിന്‍റെ മുഖം നല്‍കിയിരിക്കുന്നത്.

MOHANLAL AI GENERATED PIC  MOHANLAL  മോഹന്‍ലാല്‍ എഐ ചിത്രങ്ങള്‍  മോഹന്‍ലാല്‍
Mohanlal AI Generated pic (ETV Bharat)

By ETV Bharat Entertainment Team

Published : Oct 28, 2024, 1:44 PM IST

ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഹിറ്റ് കഥാപാത്രങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമ താരങ്ങളുടെ മുഖം നല്‍കി കൊണ്ടുള്ള എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

എന്നാലിപ്പോള്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായെത്തുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ജയിംസ് ബോണ്ട്, ടൈറ്റാനിക്ക്, ഗോഡ്‌ഫാദര്‍, ടോപ്‌ ഗണ്‍, റോക്കി, മാട്രിക്‌സ്‌, ഇന്ത്യാന ജോണ്‍സ്, സ്‌റ്റാര്‍ വാര്‍ഡ് തുടങ്ങീ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്‍റേജ് മോഹന്‍ലാലിന്‍റെ മുഖം നല്‍കിയിരിക്കുന്നത്.

എഐ മാജിന്‍ എന്ന ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് മോഹന്‍ലാലിന്‍റെ എഐ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ലൈവ് എന്ന ഫേസ്‌ബുക്ക് പേജിലും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ മോഹന്‍ലാലിന്‍റെ എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. പോസ്‌റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും ചെയ്‌തിട്ടുണ്ട്.

'ഏത് റോളും താരത്തിന് യോജിക്കും', 'ആ ചിരിച്ച് കൊണ്ടുള്ള നടത്തം പെര്‍ഫെക്‌ട്', 'ഇത് കത്തും', 'താരം ലോകത്തിന്‍റെ മറ്റൊരു വശത്ത് ജനിച്ചിരുന്നെങ്കില്‍?', 'ആ നടത്തം..', 'ഇത് കത്തും, 1 മില്യണ്‍ ലോഡിംഗ്' ഇങ്ങനെ നീണ്ടു പോകുന്നു ആരാധകരുടെ കമന്‍റുകള്‍..

Also Read: 'എഐ എല്ലാ ജോലികളും ഇല്ലാതാക്കും, ജോലികൾ ഒരു ഹോബി പോലെയായി മാറും': എലോൺ മസ്‌കിന്‍റെ മുന്നറിയിപ്പ് - ELONE MUSK AI WARNING

ABOUT THE AUTHOR

...view details