മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്‌ണ കുമാറിന്‍റേത്. അടുത്തിടെയാണ് കൃഷ്‌ണ കുമാറിന്‍റെ രണ്ടാമത്തെ മകളായ ദിയ കൃഷ്‌ണയുടെ വിവാഹം കഴിഞ്ഞത്. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറായ അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്.
വിവാഹത്തിന്‍റെ ഭാഗമായി നടന്ന സംഗീത് നൈറ്റില്‍ അവതരിപ്പിച്ച അഹാനയുടെയും സഹോദരിമാരുടെയും ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗ്രീന്‍ കളര്‍ തീമില്‍ ഒരുക്കിയ ദിയയുടെ സംഗീത് നൈറ്റില്‍ അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു അഹാന ചുവടു വച്ചത്. വരനും വധുവും ബ്ലാക്ക് ഡ്രസ്സ് ആയിരുന്നു ധരിച്ചിരുന്നത്. ദിയയുടെ മുത്തച്ഛനും മുത്തശ്ശിയും വരെ ഡാന്‍ ചെയ്യുന്നതിന്‍റെ വീഡിയോ ദിയ ഇതിനിടെ പങ്കുവച്ചിരുന്നു.
'കല്‍ ഹോ ന ഹോ' എന്ന ചിത്രത്തിലെ പ്രശസ്‌തമായ 'മാഹി വേ' എന്ന ഗാനത്തിന് ആദ്യം വേദിയിലെത്തിയത് അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമായിരുന്നു. പിന്നാലെ അമ്മ സിന്ധു കൃഷ്‌ണയും വേദിയിലെത്തി ചുവടു വച്ചു. വളരെ വികാരഭരിതമായ പ്രകടനമായിരുന്നുവെന്നാണ് ആരാധകരുടെ കമന്‍റ്.
സിന്ധു കൃഷ്‌ണ എല്ലാവരേയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്ന് വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കമന്‍റ്. ദിയയുടെ വിവാഹ ദിവസം അഹാനയും സഹോദരിമാരും ധരിച്ചിരുന്ന വസ്‌ത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് അഹാന എത്തിയത്.