കേരളം

kerala

ETV Bharat / entertainment

ഹോട്ട് ലുക്കില്‍ നിമിഷ സജയന്‍; ചിത്രങ്ങള്‍ വൈറല്‍ - NIMISHA SAJAYAN SHARED NEW PHOTOS

ഗ്രാമീണ സൗന്ദര്യം നിറയുന്ന വേഷങ്ങളിലൂടെ ജനപ്രീതി നേടിയ നടിയാണ് നിമിഷ സജയന്‍.

NIMISHA SAJAYAN  NIMISHA SAJAYAN STUNNING PHOTOS  നിമിഷ സജയന്‍ ഫോട്ടോസ്  നിമിഷ സജയന്‍
നിമിഷ സജയന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 9, 2024, 12:58 PM IST

'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നടിയാണ് നിമിഷ സജയന്‍. കുറഞ്ഞ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ വ്യക്തിയാണ് ഈ താരം. അതുകൊണ്ട് തന്നെ ഇങ്ങ് തെന്നിന്ത്യയില്‍ മാത്രമല്ല അങ്ങ് ബോളിവുഡില്‍ വരെ നിമിഷയ്ക്ക് ആരാധകരുമുണ്ട്.

സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്‌ക്കിടെ നിമിഷ തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് തരംഗമായികൊണ്ടിരിക്കുന്നത്.

ഒരു കഫേയില്‍ ഇരുന്ന് കോഫി കുടിക്കുകയും പെന്‍സില്‍ ഡ്രോയിങ് ചെയ്‌ത് ആസ്വദിക്കുന്ന നിമിഷയുടെ ചില ഫോട്ടകളാണിത്. സ്ലീവ്ലെസ് ടോപ്പിനോടൊപ്പം ഓവര്‍സൈസ്‌ഡ് ഷ്രഗ് ആണ് ധരിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിന് എത്തുന്ന 'ഡബ്ബ കാര്‍ട്ടല്‍' എന്ന വെബ് സീരിസാണ് നിമിഷയുടേതായ പുതിയ പ്രൊജക്‌ട്. ഷോണാലി ബോസ് ആണ് സംവിധാനം.

ജ്യോതിക, ഗജ്‌രാജ് റാവോ, ഷബാന ആഷ്‌മി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നിമിഷയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.

അദൃശ്യജാലകം എന്ന മലയാളം സിനിമയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം ഹിന്ദിയില്‍ പോച്ചര്‍ എന്ന വെബ് സീരിസും നിമിഷ ചെയ്‌തിരുന്നു.

ഈ വെബ് സീരിസിലൂടെ നിമിഷ ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്.

സിനിമയിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ നിമിഷയെ തേടി പുരസ്‌കാരവും എത്തി. 'ഒരു കുപ്രസിദ്ധ പയ്യന്‍', 'ചോല' എന്നീ സിനിമകളിലെ മികവുറ്റ അഭിനയത്തിന്‌ താരത്തിന് 2018ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ലഭിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ഈട' (2018), 'സ്‌റ്റാന്‍ഡ്‌ അപ്പ്‌' (2019), 'ദ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍' (2021), 'നായാട്ട്‌' (2021), 'മാലിക്' (2021) എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന്‌ താരം വിമര്‍ശക പ്രശംസയ്‌ക്കും അര്‍ഹയായി.

എഞ്ചിനിയറാണ് നിമിഷയുടെ പിതാവ്. സജയന്‍, ബിന്ദു സജയന്‍ എന്നീ ദമ്പതികളുടെ മകളായി 1997 ജനുവരി നാലിന്‌ ബോംബെയിലാണ് ജനനം.

മുംബൈയിലെ കാര്‍മല്‍ കോണ്‍വെന്‍റ്‌ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ നിമിഷ മുംബൈയിലെ കെജെ സൊമൈയാ കോളജില്‍ നിന്ന് ബിരുദം നേടി.

മലയാളിയാണെങ്കിലും ഒരേ സമയം ഇംഗ്ലീഷ്‌, ഹിന്ദി, മറാത്തി എന്നീ ഭാഷകളും നിമിഷയ്‌ക്ക്‌ വഴങ്ങും.

മാര്‍ഷല്‍ ആര്‍ട്ടായ ടൈയ്‌ക്ക്‌വൊന്‍ഡൊയില്‍ ബ്ലാക്ക്ബെല്‍റ്റും നിമിഷ നേടിയിട്ടുണ്ട്.

മഹാരാഷ്‌ട്ര പ്രതിനിധിയായി നിമിഷ ടൈയ്‌ക്ക്‌വൊന്‍ഡൊ നാഷണല്‍ കോമ്പറ്റീഷനിലും പങ്കെടുത്തിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു നിമിഷയ്‌ക്ക്‌ ബ്ലാക്ക്‌ബെല്‍റ്റ്‌ ലഭിച്ചത്.

സജീവ് പാഴുര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് നിമിഷയാണ്.

'വിലൈ' എന്നാണ് ചിത്രത്തിന്‍റെ പേര്.

കലാമയ ഫിലിംസിന്‍റെ ബാനറില്‍ മലയാളിയായ ജിതേഷ് വിയാണ് നിര്‍മാണം.

Also Read:ബാങ്കോക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍; 'ഒങ്കാറ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

ABOUT THE AUTHOR

...view details