വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യർ. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍ സ്‌റ്റാറാണ് ഈ താരം. അഭിനയം കൊണ്ടു മാത്രമല്ല ഉറച്ച നിലപാടുകൊണ്ടും മലയാളികള്‍ക്ക് മഞ്ജുവാര്യര്‍ ഏറെ പ്രിയങ്കരിയാണ്.
സിനിമയിലും സോഷ്യല്‍ മീഡിയയിലും മഞ്ജുവാര്യര്‍ ഒരുപോലെ സജീവമാണിപ്പോള്‍. ഇപ്പോഴിതാ തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ മഞ്ജുവാര്യര്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്‍റുമായി എത്തിയിരിക്കുന്നത്.
'മനസമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്' എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ താരത്തിന്‍റെ സൗന്ദര്യത്തെ പുകഴ്‌ത്തിയുള്ള കമന്‍റുകളാണ് ഏറെയും. 'ദിവസം കഴിയുന്തോറും മൊഞ്ച് കൂടി വരുന്നു', 'നിങ്ങളുടെ ശാന്തമായ മുഖം ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. 'ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു' എന്നാണ് മറ്റൊരു ആരാധകന്റെ കമ്മൻ്റ്. ബീനീഷ് ചന്ദ്രയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലിച്ചിയാണ് സ്‌റ്റൈല്‍.
എഡിറ്റര്‍ സൈജു ശ്രീധര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രമാണ് മഞ്ജുവിന്‍റ ഒടുവില്‍ എത്തിയ മലയാള ചിത്രം. മഞ്ജുവാര്യരുടെ പുതിയതായി റിലീസ് ചെയ്‌ത ചിത്രമാണ് 'വേട്ടയൻ'. രജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്തിന് പുറമെ മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബട്ടി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി.ജെ. ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്‌തത്.