Actress came in police vehicle (ETV Bharat) മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. നടൻ ജയസൂര്യയ്‌ക്കെതിരെ പരാതി നൽകുന്നതിനായാണ് നടി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.
പൊലീസ് വാഹനത്തിലാണ് ജയസൂര്യയ്‌ക്കെതിരെ നടി പരാതി നല്‍കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനില്‍ എത്തിയ നടിയെ പൊലീസ് വാഹനത്തില്‍ തിരുവനന്തപുരം കൺടോൾമെന്‍റ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
2008ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ജയസൂര്യയില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് നടിയുടെ ആരോപണം. സെറ്റില്‍ വച്ച് ജയസൂര്യ തന്നെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്‌തു എന്നായിരുന്നു നടിയുടെ ആരോപണം. തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് നടന്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയത്. നടി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'മലയാള സിനിമയില്‍ എന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവരുടെ ഒരു നീണ്ട പട്ടിക ഇതാ- മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു, അഡ്വക്കേറ്റ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു.
2013ൽ ഒരു പ്രോജക്‌ടിന്‍റെ ഭാഗമായപ്പോഴാണ് മേൽപ്പറഞ്ഞ വ്യക്തികളിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടും സഹിച്ചും ക്ഷമിച്ചും ആ പ്രോജക്‌ടിന്‍റെ ഭാഗമായി തന്നെ തുടർന്നു. പക്ഷേ കാര്യങ്ങൾ പിന്നീട് അസഹനീയമായി മാറുകയായിരുന്നു. അതിനെ തുടർന്ന് മനം മടുത്താണ് താൻ മലയാള സിനിമയിൽ തുടരാൻ ആഗ്രഹിക്കാതെ ചെന്നൈയിലേക്ക് താമസം വരെ മാറ്റിയത്.
'അഡ്‌ജെസ്‌റ്റുമെന്‍റുകള്‍ക്ക് വഴങ്ങാതെ മലയാള സിനിമ വിട്ട മിനു', എന്ന തലക്കെട്ടില്‍ കേരളകൗമുദി എന്‍റെയൊരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്‌തിരുന്നു. ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തിനും, ത്യാഗത്തിനും ഒക്കെ എനിക്കിപ്പോൾ നീതി ലഭിക്കേണ്ടതായിട്ടുണ്ട്.' -ഇപ്രകാരമാണ് മിനു മുനീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Also Read: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍ - Actress Minu Muneer files complaint