കേരളം

kerala

ETV Bharat / entertainment

വേദിയിലേക്ക് വിജയ്‌യുടെ മാസ് എന്‍ട്രി; വിക്രവണ്ടിയില്‍ ദളപതി ആരവം; ടിവികെ ആദ്യ സമ്മേളനത്തിന് തുടക്കം - VIJAY PARTY FIRST STATE CONFERENCE

തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനത്തിന് തുടക്കം. വിക്രവണ്ടിയില്‍ ജനസാഗരം.

VIJAY PARTY TVK  VIJAY TVK CONFERENCE IN VIKRAVANDI  വിജയ് പാര്‍ട്ടി  തമിഴക വെട്രി കഴകം വിജയ്
ടിവികെ ആദ്യ സമ്മേളനത്തിന് തുടക്കം (ETV Bharat)

By ETV Bharat Entertainment Team

Published : Oct 27, 2024, 5:20 PM IST

ചെന്നൈ:തമിഴ് സൂപ്പര്‍ താരം വിജയ്‌ രൂപീകരിച്ച 'തമിഴക വെട്രി കഴക'ത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കം. വിഴുപ്പുറത്തെ വിക്രവാണ്ടിയില്‍ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ടിവികെയുടെ ഷാള്‍ അണിഞ്ഞ് വേദിയില്‍ നിന്ന് 600 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്നാണ് സമ്മേളനത്തിന് എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരെ വിജയ് അഭിസംബോധന ചെയ്‌തത്.

ചുവപ്പും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളാണ് അണികളില്‍ പലരും അണിഞ്ഞിരിക്കുന്നത്. തുടർന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

വില്ലുപുരം വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്കാണ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. ആരാധകരുടെയും പ്രവര്‍ത്തകരുടെയും വന്‍ കരഘോഷത്തിലാണ് വിജയ് വേദിയിലെത്തിയത്. തമിഴ് തായ് വാഴ്ത്ത് പാടിയാണ് പാര്‍ട്ടി സമ്മേളനത്തിന് തുടക്കമിട്ടത്.

തുടർന്ന് 110 അടി ഉയരത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ച് പാ‍ർട്ടി പതാക ഉയർത്തിയത്. പിന്നീട് നടത്തുന്ന പ്രസംഗത്തിലാകും വിജയ് തമിഴക വെട്രി കഴകത്തിന്‍റെ നയവും പ്രത്യയശാസ്ത്രവും അടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കുക.

85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. പെരിയാര്‍, അംബേദ്‌കര്‍, തെക്കൻ ഝാൻസി റാണി, അഞ്ചലൈ അമ്മാള്‍ ഉള്‍പ്പടെയുള്ളവരുടെ കട്ടൗട്ടുകള്‍ കൊണ്ട് ഒരുക്കിയ സമ്മേളന നഗരിയില്‍ തമിഴ്‌നാട് സെക്രട്ടറിയേറ്റിന്‍റെ മാതൃകയിലാണ് സ്‌റ്റേജ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

അഞ്ചുലക്ഷം പേര്‍ സമ്മേളന നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.

അതേസമയം തിരക്കിനിടെ നൂറിലേറെ പേര്‍ കുഴഞ്ഞു വീണു. 350 ലേറെ ഡോക്‌ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. 5000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്‌ക്കും മറ്റ് വിശിഷ്‌ടാതിഥികള്‍ക്കുമായി അഞ്ച് കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിജയ് ആരാധകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ മുതൽ തന്നെ സമ്മേളന നഗരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാറിലും ബൈക്കിലും ബസിലുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളന നാഗരിയിലേക്കൊഴുകുന്നത്. തിരക്കുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

തമിഴ്‌നാട്ടിലെ പ്രശസ്‌തരായ അക്ഷോ മുത്തുക്കോൺ, പെരുമ്പിടുക്ക് മുത്തരയ്യർ, വീരപാണ്ഡ്യ കട്ടബൊമ്മൻ, പുലിതേവർ, മരുതു സഹോദരന്മാർ തുടങ്ങിയവരുടെ കട്ടൗട്ടുകളും ഇതിന് കൂടെ വിജയ്‌യുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. പെരിയാറിന്‍റെയും അംബേദ്‌ക്കറിന്‍റെയും കട്ടൗട്ടുകള്‍ വിക്രവാണ്ടിയുടെ മുൻവശത്ത് തന്നെ സ്ഥാപിക്കാൻ കാരണം വിജയ്‌യുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്താകുമെന്നതിന്‍റെ സൂചന കൂടിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തന്‍റെ നയവും പ്രത്യയശാസ്ത്രവും വിജയ്‌ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്‌നാട്ടിലുടനീളം പര്യടനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.

കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. വേദിക്ക് ചുറ്റും നാല് സ്ഥലങ്ങളിലായാണ് പാർക്കിങ്ങ്. പ്രവർത്തകർക്ക് വാഹനം പാർക്ക് ചെയ്‌തശേഷം സമ്മേളന നഗരിയിലേക്ക് സുഗമമായി നടന്നുവരാനായി റോഡിനിരുവശവുമായി പ്രത്യേക ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങൾക്കായി 10,000 വൊളന്‍റിയർമാർ പങ്കെടുക്കുമെന്നും 150 ഡോക്‌ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സമ്മേളനത്തിന് സജ്ജമാകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിന്‍, വിജയ് സേതുപതി, സൂര്യ, ജയം രവി, പ്രഭു എന്നിവര്‍ ആശംസ നേര്‍ന്നു.

Also Read:എല്ലാ കണ്ണുകളും തമിഴ് രാഷ്‌ട്രീയത്തിലേക്ക്; പുതു അധ്യായം രചിക്കാൻ വിജയ്, 85 ഏക്കറില്‍ പടുകൂറ്റൻ വേദി ഒരുക്കി സമ്മേളനം, എന്താകും ടിവികെയുടെ പ്രത്യയശാസ്ത്രം?

ABOUT THE AUTHOR

...view details