മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ നടന്മാരില്‍ ഒരാളാണ് സലീം കുമാര്‍. എത്രയെത്ര ചിത്രങ്ങളിലാണ് പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും ഓര്‍ത്ത് ചിരിക്കാന്‍ എത്ര കഥാപാത്രങ്ങളെയാണ് സലിം കുമാര്‍ അവതരിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ 55ാം പിറന്നാളാണ് ഇന്ന്. ആരോഗ്യ പ്രശ്‌നങ്ങളെയും രോഗങ്ങളെയും തരണം ചെയ്‌ത് മുന്നോട്ടു പോകുന്ന സലീം കുമാര്‍ ജന്മദിനത്തില്‍ ഫേസ് ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്‍റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്‍റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്‌തമയം വളരെ അകലെയല്ലയെന്നാണ് സലിം കുമാര്‍ കുറിച്ചിരിക്കുന്നത്.
സലീം കുമാര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണ രൂപം
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്‍റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്‍റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്‌തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി.