കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ജനങ്ങളെ ചേർത്തിപിടിച്ച് മലയാളത്തിലെയും ഇതര ഭാഷകളിലെയും സിനിമ താരങ്ങള്‍. നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായെത്തുന്നത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ട്ടപ്പെട്ടവർക്ക് പഴയ ജീവിതം തിരികെ പിടിക്കാനായി നാടൊന്നിക്കുമ്പോൾ വയനാടിനെ ചേർത്തുപ്പിടിക്കുകയാണ് തെലുഗു താരം പ്രഭാസും.
വയനാടിന് കൈത്താങ്ങായി പ്രഭാസും; ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി കൈമാറി - Prabhas Donate Two Crore To Wayanad - PRABHAS DONATE TWO CRORE TO WAYANAD
വയനാടിന് സഹായവുമായി തെലുഗു താരം പ്രഭാസ്. രണ്ട് കോടി രൂപയാണ് സംഭാവന ചെയ്‌തത്.
Published : Aug 7, 2024, 12:46 PM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന നൽകിയത്. ദുരിതബാധിതരുടെ സങ്കടത്തിൽ പങ്കുചേരുകയും എല്ലാം നഷ്‌ട്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിന് സംഭാവന നൽകുകയും ചെയ്‌ത താരത്തിന് ആരാധകരിൽ നിന്നും നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്. വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്‌ടങ്ങളാണുണ്ടായത്. ഓഗസ്‌റ്റ് 5ന് വൈകിട്ട് 3 മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിൽ നിന്നുമായി 53.98 കോടി രൂപയാണ് (53,98,52,942) ലഭിച്ചത്.