പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ആക്ഷൻ ത്രില്ലര്‍ ചിത്രം 'മുറിവ്' തിയേറ്ററുകളിലേക്ക്. കെ ഷെമീർ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു. 'മുറിവ്' ജൂണ്‍ 14ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
വേ ടു ഫിലിംസ് എന്‍റർടെയിൻമെന്‍റ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നിവയുടെ ബാനറുകളിൽ നിർമിച്ച ഈ ചിത്രത്തിൽ മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങൾക്ക് പുറമെ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്‌ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്‌ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഹരീഷ് എവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്‍റെ എഡിറ്റർ ജെറിൻ രാജാണ്. യൂനസിയോ ആണ് സംഗീത സംവിധാനം. ഗുഡ്‌വിൽ എന്‍റർടെയിൻമെൻസാണ് 'മുറിവ്' സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത്. സുഹൈൽ സുൽത്താനാണ് ഗാനരചന. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്‌ണകുമാർ, ശ്രീജിഷ്, ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, പി ജയലക്ഷ്‌മി തുടങ്ങിയവരാണ്.