കേരളം

kerala

ETV Bharat / entertainment

അഭിഷേക് നാമയുടെ 'നാഗബന്ധം' വരുന്നു; ശ്രദ്ധനേടി ടൈറ്റിൽ ഗ്ലിംപ്‌സ് - Nagabandham Title Glimpse - NAGABANDHAM TITLE GLIMPSE

പാൻ ഇന്ത്യൻ ചിത്രമായി അണിയിച്ചൊരുക്കുന്ന 'നാഗബന്ധം' 2025-ൽ റിലീസിനെത്തും.

ABHISHEK NAMA NEW FILM  NAGABANDHAM THE SECRET TREASURE  MAGIC MYSTERY ADVENTURE MOVIE  നാഗബന്ധം സിനിമ
NAGABANDHAM

By ETV Bharat Kerala Team

Published : Apr 9, 2024, 5:28 PM IST

ഭിഷേക് നാമയുടെ സംവിധാനത്തിൽ പുതിയ സിനിമ വരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച്, അഭിഷേക് നാമ അണിയിച്ചൊരുക്കുന്ന സിനിമയുടെ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തുവന്നു. 'നാഗബന്ധം : ദി സീക്രട്ട് ട്രെഷർ' എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'നാഗബന്ധ'യുടെ ത്രസിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

കെജിഎഫ് ഫെയിം അവിനാഷ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. അഘോരിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. അതേസമയം കേന്ദ്ര കഥാപാത്രങ്ങൾ ഉൾപ്പടെയുള്ള താരനിര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ടീസർ പുറത്തുവിട്ടത്. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും മികച്ച വിഷ്വൽസ് കൊണ്ടും വിഎഫ്എക്‌സ് വർക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ് ഗ്ലിംപ്‌സ് വീഡിയോ. മാജിക്കും മിസ്റ്ററിയും സാഹസികതയും ഇഴചേർത്താണ് 'നാഗബന്ധം : ദി സീക്രട്ട് ട്രെഷർ' ഒരുക്കുന്നത് എന്നാണ് വിവരം.

അതേസമയം സംവിധായകൻ എന്നതിന് പുറമെ നിർമാതാവും ഡിസ്‌ട്രിബ്യൂട്ടറുമാണ് അഭിഷേക് നാമ. ഗൂഢാചാരി, ഡെവിൾ : ദി സീക്രട്ട് ഏജന്‍റ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമയുമായിഎത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. മധുസുധൻ റാവു ആണ് ഈ ചിത്രത്തിന്‍റെ നിർമാണം.

അഭിഷേക് നാമ തന്നെയാണ് 'നാഗബന്ധം' ചിത്രത്തിനായി കഥയും തിരക്കഥയും രചിച്ചത്. ദേവാൻഷ് നാമയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ദേവ് ബാബു ഗാന്ധി 'നാഗബന്ധം' സിനിമയുടെ സഹ നിർമാതാവാണ്.

ശ്രീകാന്ത് വിസയാണ് ഈ സിനിമയ്‌ക്കായി സംഭാഷണം ഒരുക്കിയത്. സൗന്ദർ രാജൻ എസ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് സന്തോഷ് കാമി റെഡ്ഢിയും നിർവഹിക്കുന്നു. അഭിയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ.

തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ഒരുമിച്ചാകും 'നാഗബന്ധം' റിലീസിനെത്തുക. 2025-ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ നിലവിൽ അറിയിച്ചിരിക്കുന്നത്. പി ആർ ഒ - ശബരി.

ALSO READ:ബഡേ മിയാൻ ചോട്ടെ മിയാന്‍റെ വരവ് വൈകും; റിലീസ് തീയതിയിൽ മാറ്റം

ABOUT THE AUTHOR

...view details