പലരും പുതിയ ജീവിതത്തിലേക്ക് കടന്ന വര്‍ഷമാണ് 2024. നാളുകള്‍ നീണ്ടു നിന്ന പ്രണയവും വിവാഹവും ആഘോഷമെല്ലാം നാം കണ്ടതാണ്. അതില്‍ ആര്‍ഭാടം മുതല്‍ ലളിതമായ ചടങ്ങില്‍ നടന്ന വിവാഹം വരെ ഉണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തിലേക്ക് അടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ 15 വിവാഹങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1.കീർത്തി സുരേഷ് - ആന്‍റണി തട്ടില്‍
കീർത്തി സുരേഷ് - ആന്‍റണി തട്ടില്‍ (ETV Bharat) തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്‍റെയും ബിസിനസുകാരനായ ആന്‍റണി തട്ടിലിന്‍റെയും വിവാഹമാണ് അടുത്തിടെ ഏറെ ആഘോഷിക്കപ്പെട്ടത്. 15 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കീര്‍ത്തിയും ആന്‍റണിയും വിവാഹിതരായത്. ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
2.നാഗ ചൈതന്യ - ശോഭിത ധൂലിപാല
നാഗ ചൈതന്യ - ശോഭിത ധൂലിപാല (ETV Bharat) ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിവാഹമായിരുന്നു തെന്നിന്ത്യന്‍ താരം നാഗചൈതന്യ- ശോഭിത ധൂലിപാലയുടേത്. ശോഭിതയുടെ ആഭരണവും പാരമ്പര്യ വസ്‌ത്രമണിഞ്ഞ് വിവാഹത്തിന് എത്തിയതുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ നാലിനാണ് ഇരുവരും വിവാഹിതരായത്.
3.കാളിദാസ് ജയറാം - താരിണി കലിംഗരായര്‍
കാളിദാസ് ജയറാം - താരിണി കലിംഗരായര്‍ (ETV Bharat) ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടന്‍ കാളിദാസ് ജയറാം മോഡലായ താരിണി കലിംഗരായര്‍ക്ക് താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ എട്ടിനായിരുന്നു വിവാഹം. നടന്‍ ജയറാമിന്‍റെയും നടി പാര്‍വതിയുടെയും മകനാണ് കാളാദാസ്.
4.സിദ്ധാര്‍ഥ് - അദിതി റാവു ഹൈദരി
സിദ്ധാര്‍ഥ് - അദിതി റാവു ഹൈദരി (ETV Bharat) ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥും അദിതിയും വിവാഹിതരായത്. രജിസ്‌റ്റര്‍വിവാഹമായിരുന്നു. പിന്നീട് രാജസ്ഥാനില്‍ വച്ച് ഡെസ്‌റ്റിനേഷന്‍ വെഡ്‌ഡിങ്ങും നടന്നു.
പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്.
5.സൊനാക്ഷി - സഹീർ
സൊനാക്ഷി - സഹീർ (ETV Bharat) ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂൺ 23നാണ് ഇരുവരും വിവാഹിതരായത്. ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. സൊനാക്ഷിയുടെ മുംബൈയിലെ വസതിയായിരുന്നു വിവാഹ വേദി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
6.വരലക്ഷ്‌മി ശരത്കുമാർ - നിക്കോളൈ
വരലക്ഷ്മി ശരത് കുമാര്‍ നിക്കോളൈ (ETV Bharat) 14 വര്‍ഷത്തെ സുഹൃത്ത് നിക്കോളൈയെയാണ് വരലക്ഷ്‌മി ശരത് കുമാര്‍ വിവാഹം ചെയ്‌തത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു വിവാഹം. തായ്‌ലന്‍ഡില്‍ ഡെസ്‌റ്റിനേഷന്‍ വെഡ്‌ഡിങ് ആയിരുന്നു ഇരുവരുടേത്.
7.അപര്‍ണ-ദീപക് പറമ്പോല്‍
ദീപക് പറമ്പോല്‍, അപര്‍ണദാസ് (ETV Bharat) നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടന്‍ ദീപക് പറമ്പോലും നടി അപര്‍ണദാസും വിവാഹിതരായത്. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹം. വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.
8.ക്രിസ് വേണുഗോപാല്‍ ദിവ്യ ശ്രീധര്‍
ക്രിസ് വേണുഗോപാല്‍, ദിവ്യ ശ്രീധര്‍ (ETV Bharat) സീരിയല്‍ താരം ക്രിസ് വേണുഗോപാലിന്‍റെയും ദിവ്യ ശ്രീധറിന്‍റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു, ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രായത്തെ കുറിച്ചായിരുന്നു സോഷ്യല്‍മീഡിയില്‍ ചര്‍ച്ചായായത്.
9.മാളവിക ജയറാം
മാളവിക ജയറാം , നവനീത് ഗിരീഷ് (ETV Bharat) സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു വിവാഹമായിരുന്നു നടന്‍ ജയറാമിന്‍റെയും നടി പാര്‍വതിയുടെയും മകള്‍ മാളവികയുടേത്. മെയ് 3 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. യുകെയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നവനീത് ഗിരീഷ് ആണ് മാളവികയെ വിവാഹം ചെയ്‌തത്.
10.ഭാഗ്യ സുരേഷ്
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ശ്രദ്ധിക്കപ്പെട്ടാത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ശ്രേയസിന്‍റെ കൈയിലേക്ക് ഭാഗ്യയെ പിടിച്ച് ഏല്‍പ്പിച്ചത്. ഗുരുവായൂരില്‍ വച്ച്, ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹം.
11.സുശിന്‍ ശ്യാം- ഉത്തര
ഉത്തര, സുഷിന്‍ ശ്യാം (ETV Bharat) സംഗീത സംവിധായകന്‍ സുശിന്‍ ശ്യാമും സഹ സംവിധായിക ഉത്തരയും തമ്മില്‍ വിവാഹിതരായത് ഈ വര്‍ഷമാണ്. പാര്‍വ്വതിയുടെ സഹോദരി പുത്രിയാണ് ഉത്തര. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
12. സ്വാസിക- പ്രേം
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി സ്വാസികയും നടന്‍ പ്രേം ജോക്കബും വിവാഹിതരായത്. ജനുവരി 26 നാണ് ഇരുവരും ഒന്നിച്ചത്.
13.ശ്രീവിദ്യ മുല്ലശ്ശേരി രാഹുല്‍ രാമചന്ദ്രന്‍
രാഹുല്‍ രാമചന്ദ്രന്‍ ശ്രീവിദ്യ (ETV Bharat) സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍റെയും നടി ശ്രീവിദ്യ മുല്ലശ്ശേരിയും വിവാഹിതരായത് ഈ വര്‍ഷം തന്നെയാണ്. സെപ്‌റ്റംബര്‍ 8 നായിരുന്നു ഇരുവരുടെയും വിവാഹം.
14.ദിയ കൃഷ്‌ണ- അശ്വിന്‍ ഗണേഷ്
ദിയ കൃഷ്‌ണ, അശ്വിന്‍ ഗണേഷ് (ETV Bharat) നടന്‍ കൃഷ്‌ണ കുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറുമായ ദിയ കൃഷ്‌ണയുടെയും എഞ്ചിനിയറായ അശ്വിന്‍ ഗണേഷിന്‍റെ്യും വിവാഹം ഏറെ ആഘോഷിക്കപ്പെട്ടതാണ്.
15. മീര നന്ദന്‍- ശ്രീജു
മീരാ നന്ദന്‍, ശ്രീജു (ETV Bharat) സോഷ്യല്‍ മീഡിയ ഏറ്റെടുത്ത മറ്റൊരു താര വിവാഹമാണ് മീര നന്ദന്‍റെയും ശ്രീജുവിന്‍റെയും. ഗുരുവായൂരില്‍ വച്ച് ലളിതമായ ചടങ്ങിലൂടെ താലികെട്ടിയത്. ജൂണ്‍ 29 നായിരുന്നു വിവാഹം
Also Read:'ഇനി ഇവിടെ ഞാന്‍ മതി', ഉണ്ണി മുകുന്ദന്‍റെ തീപ്പാറുന്ന ആക്ഷന്‍ ടീസര്‍ പുറത്തുവിട്ട് 'മാര്‍ക്കോ' ടീം