തിരുവനന്തപുരം:കലോത്സവ വേദിയിൽഉരുളെടുത്ത ഉറ്റവരുടെയും ഉടയവരുടെയും കഥ പറഞ്ഞ് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വേദിയിൽ സ്വന്തം നാടിൻ്റെയും സ്‌കൂളിൻ്റെയും അതിജീവനത്തെ കഥ പറയുകയായിരുന്നു വെള്ളാര്‍മലയിലെ മക്കള്‍. 'എന്തെന്നറിഞ്ഞീല്ലതിൻ മുൻപ് തന്നെ സമസ്‌തവും നക്കിത്തുടച്ചു പായുന്നു...' എന്ന വരികൾ വെറുതെ ആടി തീര്‍ക്കുകയല്ലവര്‍. സ്വന്തം ജീവതത്തിൻ്റെ സാക്ഷ്യമാണ് ഇവര്‍ പറഞ്ഞുവച്ചത്.
വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് ഇത്തവണത്തെ കലോത്സവത്തില്‍ പറയാൻ ഒരുപാട് കഥകളുണ്ട്. ഒട്ടനവധി ജീവനുകളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിൻ്റെ കഥ. കലോത്സവ വേദിയിലെ ഉദ്ഘാടന ചടങ്ങിലാണ് കുട്ടികള്‍ അവരുടെ അതിജീവനത്തിൻ്റെ കഥ പറഞ്ഞത്. നൃത്തത്തിൽ പങ്കെടുത്ത വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു തുടങ്ങി ഏഴു കുട്ടികളും ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേര്‍ ദുരന്തത്തെ നേരില്‍ കണ്ടവരാണ്. നാരായണന്‍കുട്ടി എഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്.
"നാടിൻ്റെ നടുവിലൂടൊരു മഹാ നദി
ശവവാഹനം പോലെ ഒഴുകുന്നു...
ഇവിടൊരു സ്വര്‍ഗമായ് കണ്ട മനുഷ്യരെ...