തിരുവനന്തപുരം : എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയ പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് (3-4-2024) മുതൽ ആരംഭിക്കും. ആകെ 70 ക്യാമ്പുകളാണ് എസ്എസ്എൽസി മൂല്യനിർണയത്തിനായി ഉള്ളത്. ക്യാമ്പിൽ 14,000 ത്തോളം അധ്യാപകർ പങ്കെടുക്കും.
ETV Bharat / education-and-career
എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നു മുതൽ; ഫലം ഉടൻ - sslc plus two valuation
സംസ്ഥാനത്ത് മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് എസ്എസ്എൽസി മൂല്യനിർണയത്തിനായിട്ടുളളത്.
Published : Apr 3, 2024, 9:02 AM IST
ആകെ മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളാണുള്ളത്. 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകളാണ്. മൂല്യനിർണയ ക്യാമ്പിൽ 25000 ത്തോളം അധ്യാപകർ പങ്കെടുക്കും. എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തോളം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്താറുള്ളത്.
2 ക്യാമ്പുകളാണ് ടി എച്ച് എസ്എൽസിയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ക്യാമ്പിൽ 110 ഓളം അധ്യാപകർ പങ്കെടുക്കും. 20000ത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിലായി മൂല്യനിർണയം നടത്തും. 2200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്താനുള്ളത്.